
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് കസ്റ്റംസ് ഗ്ലാസ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 20 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെയും സമൂഹത്തെ അതിന്‍റെ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്‍റെയും ഭാഗമായാണ് ഈ വൻ മയക്കുമരുന്ന് വേട്ടയെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ബുധനാഴ്ച വൈകുന്നേരം അറിയിച്ചു.
ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ്, ഷുവൈഖ് പോർട്ട്, ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് – ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ചും കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്‍റുമായി ഏകോപിപ്പിച്ചും നടത്തിയ നീക്കത്തിലാണ് ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് ഗുളികകൾ പിടികൂടാനായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam