Bahrain Covid Report : ബഹ്‌റൈനില്‍ പുതിയ കൊവിഡ് കേസുകളില്‍ 29 പ്രവാസി തൊഴിലാളികളും

By Web TeamFirst Published Dec 20, 2021, 8:58 AM IST
Highlights

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ  2,78,499 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മനാമ: ബഹ്റൈനില്‍ (Bahrain) കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 89 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 33 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ  2,78,499 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,76,571 പേര്‍ രോഗമുക്തരായി. ആകെ  7,775,271 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 534 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ ആരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലില്ല. 

 

Out of 20694 COVID-19 tests carried out on 19 December 2021, 89 new cases have been detected among 29 expatriate workers, 29 new cases are contacts of active cases, and 31 travel related. There were 33 recoveries from , increasing total recoveries to 276571 pic.twitter.com/MoZyecNl6R

— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain)
click me!