
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിംഗ് മാളുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. കൂട്ടത്തല്ലുണ്ടാക്കിയ 20 പേരെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളിൽ അടുത്തിടെ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട കൂട്ടത്തല്ലുകൾ, കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും എൻവയോൺമെൻ്റൽ പൊലീസ് ഡിപ്പാർട്ട്‌മെൻ്റും ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് സുരക്ഷാ പരിശോധന നടത്തുകയായിരുന്നു.
പൊതുസമാധാനം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനകളെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. അറസ്റ്റിലായവരില്‍ നിയമം ലംഘിച്ച പ്രവാസികളെ ഉടൻ തന്നെ നാടുകടത്തി. പൗരന്മാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ഇതിന് പുറമെ പൊതു സദാചാരം ലംഘിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു.
ഷോപ്പിംഗ് മാളുകളിൽ പുകവലിച്ചതിന് എൻവയോൺമെൻ്റൽ പൊലീസ് ഉദ്യോഗസ്ഥർ നാല് പേരെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ക്രമസമാധാനം തകർക്കുകയോ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയോ ചെയ്യുന്ന ആർക്കെതിരെയും കർശനമായ പ്രതിരോധ നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ