Road Accidents : ദുബൈയില്‍ കഴിഞ്ഞ വര്‍ഷം ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് 22 പേര്‍, 253 പേര്‍ക്ക് പരിക്കേറ്റു

Published : Mar 07, 2022, 07:00 AM IST
Road Accidents : ദുബൈയില്‍ കഴിഞ്ഞ വര്‍ഷം ബൈക്കപകടങ്ങളില്‍ പൊലിഞ്ഞത് 22 പേര്‍, 253 പേര്‍ക്ക് പരിക്കേറ്റു

Synopsis

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 46 അപകടങ്ങളാണ് ട്രാഫിക് വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. ഈ അപകടങ്ങളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 47 പേര്‍ക്ക് പരിക്കേറ്റു.

ദുബൈ: ദുബൈയില്‍ (Dubai) കഴിഞ്ഞ വര്‍ഷം ബൈക്കപകടങ്ങളില്‍ (motorcycle accident) പൊലിഞ്ഞത്  22  ജീവനുകള്‍. ഈ അപകടങ്ങളില്‍  253 പേര്‍ക്ക് പരിക്കേറ്റതായും ദുബൈ പൊലീസ് അറിയിച്ചു.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 46 അപകടങ്ങളാണ് ട്രാഫിക് വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്. ഈ അപകടങ്ങളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 47 പേര്‍ക്ക് പരിക്കേറ്റു. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഡെലിവറി സര്‍വീസ് കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് പൊലീസ് വ്യക്തമാക്കി. 

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

ദുബൈ: മകന്റെ താമസ വിസ പുതുക്കുന്നതിനായി (Residence visa renewal) വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി (Forgery). 45 വയസുകാരനായ ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal Court) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ വാടക കരാറിന്റെ (lease contract) കോപ്പിയാണ് ഇയാള്‍ വിസ പുതുക്കുന്നതിനായി സമര്‍പ്പിച്ചത്.

അതേസമയം മകന്റെ വിസ പുതുക്കുന്നതിനായി താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷനും പൊലീസും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. മകന്റെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും തന്റെ ഐ.ഡി കാര്‍ഡിന്റെ കോപ്പിയും മറ്റ് രേഖകളും പണവും ഇയാളെ ഏല്‍പ്പിച്ചിരുന്നു എന്നാണ് മൊഴി. എന്നാല്‍ അപേക്ഷയോടൊപ്പം നല്‍കിയ രേഖകളില്‍ ചേര്‍ത്തിരുന്ന വാടക കരാര്‍ വ്യാജമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് താന്‍ ഉണ്ടാക്കിയതെല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിസ പുതുക്കുന്നതിന് വാടക കരാര്‍ ആവശ്യമാണെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നതെങ്കിലും വിസ പുതുക്കാനായി ഹാജരാക്കിയ രേഖയില്‍ അജ്‍മാനിലെ വാടക കരാറാണ് ചേര്‍ത്തിന്നത്. വിസ പുതുക്കാന്‍ താന്‍ ഏല്‍പ്പിച്ച വ്യക്തി എന്തിന് വ്യാജ രേഖയുണ്ടാക്കി എന്ന കാര്യം അറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം.

അതേസമയം അജ്ഞാതനായ ഒരു വ്യക്തിയാണ് കുറ്റം ചെയ്‍തതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജ രേഖയുണ്ടാക്കിയത് പ്രതിക്ക് പ്രയോജനം ഉണ്ടാകാന്‍ വേണ്ടിയാണ്. അതിനാവശ്യമായ വിവരങ്ങള്‍ നല്‍കാതെ അത്തരമൊരു രേഖ ഉണ്ടാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ വ്യാജ രേഖയുണ്ടാക്കിയത് പ്രതിയുടെ പൂര്‍ണ അറിവേടെയായിരുന്നുവെന്നും ഇപ്പോള്‍ അത് നിഷേധിക്കുകയാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു