
ദോഹ: ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
രാജ്യത്തെ കാര്‍ മോഷണങ്ങള്‍ അന്വേഷിക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക യൂണിറ്റിന് രൂപം നല്‍കിയിരുന്നു. ഈ സംഘത്തിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കവെയാണ് രണ്ട് പേര്‍ പിടിയിലായത്. അതേസമയം കാര്‍ മോഷണങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാഹനങ്ങളും അതിനകത്തുള്ള വിലയേറിയ വസ്‍തുക്കളും സുരക്ഷിതമാക്കണം. മോഷണം സംശയിക്കപ്പെടുന്ന എല്ലാ സംഭവങ്ങളും ഉടന്‍ തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Read also: നാട്ടില്‍ നിന്ന് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്
പ്രവാസി നിയമലംഘകര്‍ക്കായി പരിശോധന ശക്തം; വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 12 പേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെയും തൊഴില്‍ നിയമ ലംഘകരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയും കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. നിരവധിപ്പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയ്‍ക്കിടെ അറസ്റ്റ് ചെയ്‍തത്.
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട വിവിധ രാജ്യക്കാരായ 12 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ് വേഷത്തില്‍ ആളുകളില്‍ നിന്ന് പണം തട്ടിയെ ഒരു പ്രവാസിയും പരിശോധനയില്‍ കുടുങ്ങി. അഹ്‍മദിയില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തത്. താമസ നിയമ ലംഘകരായ അഞ്ച് പ്രവാസികളെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.
Read also: വിദേശത്തു നിന്നു വന്ന പാര്‍സലില്‍ കഞ്ചാവ്; ഏറ്റുവാങ്ങാനെത്തിയ യുവതി അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ