
കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളിൽ കൃത്രിമം കാണിച്ചും വ്യാജ വിലാസങ്ങൾ ഉണ്ടാക്കിയും നിയമവിരുദ്ധമായി സിവിൽ ഐഡികൾ അനുവദിച്ച സംഭവത്തിൽ രണ്ട് പേരെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ രേഖകളിൽ പ്രവാസികൾ നിലവിൽ താമസിക്കുന്ന യഥാർത്ഥ വിലാസങ്ങൾക്ക് പകരം പണം വാങ്ങി വ്യാജ വിലാസങ്ങൾ ചേർത്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. 1973-ൽ ജനിച്ച കുവൈത്ത് സ്വദേശിയായ പ്രധാന പ്രതി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് സിവിൽ ഐഡി രേഖകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയിരുന്നത്. ഓരോ വ്യാജ ഇടപാടുകൾക്കുമായി 100 മുതൽ 120 കുവൈത്ത് ദിനാർ വരെ ഇയാൾ പ്രവാസികളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ജ്യാതീയ രേഖകളിൽ കൃത്രിമം കാണിക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂഷന് കൈമാറി. തുടർ നിയമനടപടികൾക്കായി ഇയാളെ നിലവിൽ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam