ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹം.

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി ഫിലിപ്പീൻസിൽ നിന്നുള്ള റെയ്നാൾഡോ ഹെ‍ർബോസോ. പുത്തൻ മസെരാറ്റി ഗ്രെക്കാലെ സ്വന്തമാക്കിയത് നേപ്പാളിൽ നിന്നുള്ള ആഷ് ബഹദുർ ദുരയാണ്.

ദുബായിൽ താമസിക്കുന്ന 61 വയസ്സുകാരനായ റെയ്നാൾഡോ ബേക്കറി ജീവനക്കാരനാണ്. അദ്ദേഹം 1988 മുതൽ ദുബായിലാണ് ജീവിക്കുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇന്ത്യ രാജ്യത്ത് നിന്നുള്ളവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ 15 വർഷമായി എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.

“ബംഗ്ലാദേശിൽ നിന്നുള്ള സുഹൃത്താണ് ടിക്കറ്റ് എടുത്തത്. വിജയിച്ചു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ഇത്ര വർഷത്തിന് ശേഷം ഈ സംഘത്തോടൊപ്പം ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് ലഭിച്ചതിൽ വളരെ സന്തോഷം.” - റെയ്നാൾഡോ പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കിടാനാണ് റെയ്നാൾഡോയുടെ തീരുമാനം.

അബുദാബായിൽ നിന്നാണ് ഡ്രീം കാർ വിജയിയായ ആഷ് ബഹദൂർ വരുന്നത്. കഴിഞ്ഞ 18 വർ‌ഷമായി അദ്ദേഹം യു.എ.ഇയിൽ ഉണ്ട്. തനിച്ചാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. എല്ലാ മാസവും ടിക്കറ്റ് എടുക്കുന്നതാണ് ആഷിന്റെ ശീലം. കഴിഞ്ഞ 12 വർഷമായി അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്.

“വളരെ സന്തോഷം. ഇത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. ഇത്ര വർഷമായി പങ്കെടുത്തിട്ട് വിജയിക്കുന്നതിൽ വളരെ സന്തോഷം.”

സമ്മാനമായി ലഭിച്ച കാറിന് പകരം പണം വാങ്ങാനാണ് ആഷ് തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബർ 3-ന് ലൈവ് ഡ്രോയിലൂടെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് വിജയികൾക്ക് 100,000 ദിർഹം വീതവും ലഭിക്കും.

വീക്കിലി ഇ-ഡ്രോകളിലൂടെ ആഴ്ച്ചതോറും നാലു പേർക്ക് 25,000 ദിർഹം വീതം നേടാം. ലൈവ് ഡ്രോയിൽ മൂന്നു പേർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം ലഭിക്കും. ഒക്ടോബർ മൂന്നിനാണ് ബിഗ് സ്പിൻ. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമാണിത്.

ഡ്രീം കാർ മത്സരത്തിൽ സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവ നേടാം.