സിസിടിവി ക്യാമറകളിൽ എല്ലാം പതിഞ്ഞു; പാർക്ക് ചെയ്ത വാഹനം ലക്ഷ്യമിട്ടു, വ്യാജ താക്കോലിട്ട് തുറന്ന് മോഷണം

Published : Jun 12, 2025, 09:55 PM ISTUpdated : Jun 12, 2025, 09:58 PM IST
police vehicle

Synopsis

പാർക്കിംഗ് സ്ഥലത്തിൽ നിന്നാണ് വാഹനം മോഷണം പോയത്. പഴയ വാഹനങ്ങൾ മോഷ്ടിച്ച് അവയുടെ ഭാഗങ്ങൾ മാറ്റി സ്പെയർ പാർട്സായി വിപണിയിൽ വിൽക്കുന്ന സംഘത്തില്‍ ഉൾപ്പെട്ടവരാണ് പ്രതികൾ. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മോഷ്ടിച്ച വാഹനം ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അശ്രദ്ധമായി പാർക്കു ചെയ്യപ്പെട്ട വാഹനങ്ങൾ ലക്ഷ്യമിടുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ അധികൃതര്‍ പിന്തുടർന്നതോടെയാണ് മോഷണം പുറത്തായത്. 39 വയസ്സുള്ള പ്രവാസിയുടേതായ 2001 മോഡൽ അമേരിക്കൻ നിർമ്മിത ഫോർ-വീലർ വാഹനമാണ് മോഷണം പോയത്. ഹവല്ലി ഗവണ്മെന്റ് റെസിഡൻഷ്യൽ ഏരിയയ്ക്കെതിരെയുള്ള പാർക്കിംഗ് സ്ഥലത്തിൽ നിന്നാണ് വാഹനം മോഷണം പോയത്. വാഹനം നഷ്ടപ്പെട്ട ഉടമ ഹവല്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

സമീപമുള്ള സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ മൂന്ന് പേർ ഒരു കാറിൽ സ്ഥലത്തെത്തുന്നതും തുടർന്ന് രണ്ടുപേർ വ്യാജ താക്കോൽ ഉപയോഗിച്ച് വാഹനത്തിൽ കയറി തിരിച്ച് പോകുന്നത് വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിന് സമീപകാല കവർച്ചകളുമായി ബന്ധമുള്ള രണ്ട് പ്രതികളെ പെട്ടെന്നു തന്നെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. പ്രതികൾ പഴയ വാഹനങ്ങൾ മോഷ്ടിച്ച് അവയുടെ ഭാഗങ്ങൾ മാറ്റി സ്പെയർ പാർട്സായി വിപണിയിൽ വിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇനിയും ഒളിവിൽ കഴിയുന്ന മൂന്നാമത്തെ പ്രതിക്കെതിരെ അന്വേഷണങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ഇയാളെ പൊലീസ് തിരയുകയാണെന്നും അധികൃതർ അറിയിച്ചു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു
'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്