
റിയാദ്: യാത്രക്കാർക്ക് റിയാദ് മെട്രോയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ സേവനവും. ബ്ലൂ ലൈനിൽ വിവിധയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ വാടകക്ക് ലഭിക്കുന്ന സൗകര്യമൊരുക്കിയെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.
ഡോ. സുലൈമാൻ അൽ ഹബീബ് സ്റ്റേഷന്‍റെ നാല് കവാടങ്ങളിലും സ്കൂട്ടറുകൾ റെഡി. അൽ മുറൂജ് സ്റ്റേഷൻ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷൻ ഒന്നും രണ്ടും, അൽ വുറൂദ് സ്റ്റേഷൻ സെക്കൻഡ് സ്റ്റേഷൻ, അൽ ഉറൂബ സ്റ്റേഷൻ, അലിന്മ ബാങ്ക് സ്റ്റേഷൻ, ബാങ്ക് അൽബിലാദ് സ്റ്റേഷൻ, കിങ് ഫഹദ് ലൈബ്രറി സ്റ്റേഷൻ, മിനിസ്ട്രി ഒാഫ് ഇൻറീരിയർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇ-സ്കൂട്ടറുകൾ വാടകക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ