മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടുത്തം; രണ്ടു കുട്ടികൾ മരിച്ചു

Published : Dec 13, 2019, 10:13 AM IST
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടുത്തം; രണ്ടു കുട്ടികൾ മരിച്ചു

Synopsis

കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് മുറിയിൽ തീപിടിച്ചത്. 

റിയാദ്: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മരിച്ചു. റിയാദിലെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപ്ഷ്യൻ കുടുംബത്തിലെ രണ്ടു കുട്ടികൾ വെന്തുമരിച്ചത്. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. 

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് മുറിയിൽ തീപിടിച്ചത്. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. പിതാവ് ജോലിസ്ഥലത്തായിരുന്നു. താൻ ജോലിക്ക് പോകുമ്പോൾ മക്കൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണിൽ വിളിച്ച് ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും കുഞ്ഞുങ്ങൾ മരണപ്പെട്ടിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ