
റിയാദ്: നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ് സെൻററിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ സൗദി സിവിൽ ഡിഫൻസിലെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. അക്രം ജുമാ അൽ ജൊഹ്‌നി, അബ്ദുല്ല മനാഹി അൽ സുബൈ എന്നീ ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെയാണ് അൽ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നുള്ള ഷോപ്പിങ് സെൻററിൽ അഗ്നിബാധയുണ്ടായത്.
തീ അണയ്ക്കാനുള്ള സിവിൽ ഡിഫൻസിന്‍റെ ശ്രമത്തിനിടെ കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ഉദ്യോഗസ്ഥർ വായുസഞ്ചാരമില്ലാത്തത് കൊണ്ടാണ് ശ്വാസം മുട്ടി ദാരുണമായി മരിച്ചതെന്ന് സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. സെൻററിെൻറ നാലാം ഗേറ്റിൽനിന്നും കത്തിപ്പടർന്ന തീനാളങ്ങൾ കെട്ടിട സമുച്ചയത്തിെൻറ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസ് ടീമുകളും സംഭവസ്ഥലത്തെത്തി.
ചുറ്റുമുള്ള തെരുവുകൾ അടച്ച് മാർക്കറ്റിന് ചുറ്റും സുരക്ഷാവലയം ഏർപ്പെടുത്തി. ഒന്ന്, നാല് ഗേറ്റുകളിൽ മാർക്കറ്റിെൻറ മുൻഭാഗങ്ങൾ പൂർണമായും തകർന്നു. അതിവേഗം പടർന്ന തീപിടിത്തം നിയന്ത്രിക്കാൻ ജിദ്ദ, മക്ക എന്നിവിടങ്ങളിൽനിന്നുള്ള 20-ലധികം അഗ്നിശമന, രക്ഷാപ്രവർത്തന യൂനിറ്റുകൾ 14 മണിക്കൂറോളം സമയമെടുത്തു. തീ പിടുത്തതിനുള്ള കാരണമെന്തെന്ന് പുറത്തുവന്നിട്ടില്ല. രാവിലെയായതിനാൽ തീപിടുത്തത്തിൽ കൂടുതലാളുകൾ പെട്ടുപോകുന്ന സാഹചര്യം ഒഴിവായെങ്കിലും കോടിക്കണക്കിന് റിയാലിെൻറ നാശനഷ്ടമാണ് ഉണ്ടായത്.
സൂപ്പർ മാർക്കറ്റ്, ആഭരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, വസ്ത്രങ്ങൾ, വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി 200-ഓളം വ്യത്യസ്ത കടകൾ സെൻററിനകത്തുണ്ടായിരുന്നു. ഇവയെയെല്ലാം തീനാവുകൾ വിഴുങ്ങി. നിരവധി മലയാളികൾ ജോലിചെയ്യുന്നതും സ്വന്തമായി നടത്തുന്നതുമായ വിവിധ ഷോപ്പുകൾ അഗ്നിക്കിരയായതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ