
മസ്കറ്റ്: ഒമാനിലെ സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി വിലായത്തിൽ വീടിന് തീപിടിച്ച് രണ്ടുപേർ മരണപ്പെട്ടു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam