സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

Published : Nov 06, 2022, 07:35 PM ISTUpdated : Nov 06, 2022, 07:42 PM IST
സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

Synopsis

ട്രക്ക് ഓടിച്ചയാളും ഒപ്പമുണ്ടായിരുന്ന സഹായിയുമാണ് മരിച്ചത്. ട്രക്കിലുണ്ടായിരുന്ന മുഴുവന്‍ ഒട്ടകങ്ങളും ചത്തു.

റിയാദ്: സൗദി അറേബ്യയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് മരണം. വടക്കൻ മേഖലയിലെ തബൂക്കിലുണ്ടായ സംഭവത്തിൽ പാകിസ്താന്‍, സുഡാന്‍ പൗരന്മാരാണ് മരിച്ചത്. ഒട്ടകങ്ങളുമായി വരികയായിരുന്ന ട്രക്ക് തബൂക്കിന് സമീപം അൽ-ബിദാ ചുരത്തില്‍ മറിഞ്ഞായിരുന്നു അപകടം. ട്രക്ക് ഓടിച്ചയാളും ഒപ്പമുണ്ടായിരുന്ന സഹായിയുമാണ് മരിച്ചത്. ട്രക്കിലുണ്ടായിരുന്ന മുഴുവന്‍ ഒട്ടകങ്ങളും ചത്തു.

Read More -  നിര്‍മ്മാണത്തിലിരുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചു; പ്രവാസി യുവാവ് അറസ്റ്റില്‍

വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങി; കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിശമനസേന

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു. കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഫയര്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്റില്‍ വിവരം ലഭിച്ചയുടന്‍ സുലൈബിക്കാത്ത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. കട്ടര്‍ ഉപയോഗിച്ച് വാക്വം ക്ലീനര്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്നും ഫയര്‍ ഫോഴ്സ് അറിയിച്ചു.

Read More -  തൊഴില്‍ നിയമലംഘനങ്ങള്‍; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

യുഎസില്‍ കാറപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു

ഡാലസ്: യുഎസിലുണ്ടായ കാറപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു. യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35) ആണ് മരിച്ചത്. ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാറപകടത്തിലാണ് മരണം.

പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ് ദമ്പതികളുടെ മകനാണ്. ഡാലസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. സഹോദരി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ഡാലസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ട് എത്തി മരണ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റിലൂടെ 100,000 ദിർഹം നേടി മലയാളി ഡ്രൈവർ
മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ