എമിറേറ്റ്സ് ലോട്ടോയില്‍ അഞ്ച് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് പ്രവാസികള്‍

By Web TeamFirst Published May 16, 2020, 2:04 PM IST
Highlights

വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രണ്ട് യുവാക്കളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് എമിറേറ്റ്സ് ലോട്ടോ നടത്തുന്ന ഇവിങ്സ് എല്‍.എല്‍.സിയുടെ സിഇഒ പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. വിജയികളായവര്‍ ആ പണം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആ സന്തോഷം പിന്നെയും വര്‍ദ്ധിക്കുന്നു.

ദുബായ്: എമിറേറ്റ്‌സ് ലോട്ടോയുടെ കഴിഞ്ഞ ആഴ്ചയിലെ നറുക്കെടുപ്പില്‍ അഞ്ച് ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കി യുഎഇയിലെ രണ്ട് പ്രവാസികള്‍. നറുക്കെടുക്കപ്പെട്ട ടിക്കറ്റിലെ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം യോജിച്ചുവന്നതോടെയാണ് സമ്മാന തുകയായ 10 ലക്ഷം ദിര്‍ഹം സിറിയന്‍, പാകിസ്ഥാനി പൗരന്മാരായ വിജയികള്‍ പങ്കിട്ടെടുത്തത്.

35കാരനായ റോജേ അല്‍ഫ്രയും 36കാരനായ പാകിസ്ഥാനി എഞ്ചിനീയര്‍ മുഹമ്മദ് ഖാലിദുമാണ് ഒറ്റ ദിവസം കൊണ്ട് ജീവിതം തന്നെ മാറ്റിമറിയ്ക്കുന്ന സമ്മാനത്തിന് അര്‍ഹരായി മാറിയത്. 2007 മുതല്‍ യുഎഇയില്‍ താമസിക്കുന്ന റോജേയ്ക്ക് സമ്മാന വിവരം അറിഞ്ഞപ്പോള്‍ വിശ്വസിക്കാനേ സാധിച്ചില്ല. അത്ഭുതം കൊണ്ട് അദ്ദേഹത്തിന് താന്‍ വിജയിയായെന്ന യാഥാര്‍ത്ഥ്യം മനസിലായ ശേഷവും അത് ഉള്‍ക്കൊള്ളാന്‍ ഏറെ സമയം വേണ്ടിവന്നു. 'ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന വലിയൊരു വിജയമാണിത്. ജീവിതത്തില്‍ ഇന്നുവരെ ഒരു നറുക്കെടുപ്പിലും ഞാന്‍ വിജയിച്ചിട്ടില്ല' അദ്ദേഹം പ്രതികരിച്ചു.

റോജേയുടെ സഹോദരനും സഹോദരിയും അവരുടെ കുടുംബസമേതം ദുബായിലുണ്ട്. തനിക്കൊപ്പമുള്ളവരില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണം. ബാക്കി കരുതി വെയ്ക്കണം- അദ്ദേഹം ഭാവി പദ്ധതികള്‍ക്കും രൂപം കൊടുക്കുന്നു. കുടുംബത്തിനാണ് പ്രഥമ പരിഗണന. അവര്‍ക്ക് പിന്തുണയേകുന്നതിനേക്കാള്‍ മഹത്തായ മറ്റൊന്നും പണം കൊണ്ട് നേടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സ് ലോട്ടോയിലൂടെ ജീവിതം മാറ്റിമറിയ്ക്കാന്‍ ആഗ്രഹിക്കുന്നവരോടും അദ്ദേഹത്തിന് ഒരു ഉപദേശമുണ്ട്. ഇത്തരം നറുക്കെടുപ്പുകളില്‍ നമ്മള്‍ വിജയികളാവാന്‍ ഒരു സാധ്യതയുമില്ലെന്നാണ് താന്‍ എപ്പോഴും കരുതിയിരുന്നത്. വിജയിക്കാനുള്ള സാധ്യത പൂജ്യം ശതമാനമാണെന്നായിരുന്നു തന്റെ കണക്കുകൂട്ടലുകള്‍. പക്ഷേ അത് തെറ്റായിപ്പോയി. ഈ വിജയത്തിലൂടെ അത് തെറ്റാണെന്ന് താന്‍ തന്നെ തെളിയിച്ചു. നിങ്ങളുടെ ഭാഗ്യദിനം എന്നാണെന്ന് അറിയില്ല. നല്ലതുമാത്രം ആഗ്രഹിക്കുക. ആ നന്മ നിങ്ങള്‍ക്ക് വന്നുചേരും.

എട്ട് വര്‍ഷമായി ജോലി ചെയ്യുന്ന എഞ്ചനീയര്‍ മുഹമ്മദ് ഖാലിദാണ് നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയി. ഭാവിയെക്കുറിച്ചും കുടുംബത്തിന്റെ ക്ഷേമത്തെക്കുറിച്ചുമൊക്കെ ആശങ്കകള്‍ മൂടിനില്‍ക്കുന്ന, സമ്മര്‍ദങ്ങള്‍ നിറഞ്ഞ ഈ സമയത്ത് തനിക്ക് ഏറെ ആശ്വാസമാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിര്‍ണായകമായ ഈ സമയത്ത് ഇത്ര വലിയൊരു സാമ്പത്തിക സഹായം ലഭിക്കുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മാനവിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ മുഹമ്മദും വിശ്വസിച്ചില്ല. ആരോ കബളിപ്പിക്കുകയാണെന്നായിരുന്നു ധാരണ. ആപ് വഴി പരിശോധിച്ചപ്പോഴാണ് അത് സത്യമാണെന്ന് ബോധ്യപ്പെട്ടത്. ജീവിതത്തില്‍ ഇന്നുവരെ ഒരിടത്തും താന്‍ വിജയിച്ചിട്ടില്ല. പക്ഷേ ഇത്ര ചെറിയൊരു തുകയ്ക്ക് നറുക്കെടുപ്പിന്റെ ഭാഗമാവാന്‍ എമിറേറ്റ്‌സ് ലോട്ടോയില്‍ സാധിക്കുന്നതുകൊണ്ടുതന്നെ എല്ലാവരും ഭാഗ്യം പരീക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സഹായിക്കാനാവുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് താനിപ്പോഴെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രണ്ട് യുവാക്കളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് തങ്ങളെന്ന് എമിറേറ്റ്‌സ് ലോട്ടോ നടത്തുന്ന ഇവിങ്സ് എല്‍.എല്‍.സിയുടെ സിഇഒ പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. വിജയികളായവര്‍ ആ പണം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആ സന്തോഷം പിന്നെയും വര്‍ദ്ധിക്കുന്നു. വിജയികള്‍ ആ പണം കൊണ്ട് മറ്റുള്ളവരുടെ ജീവിതം മാറ്റിമറിയ്ക്കുന്ന കാഴ്ചകളും സ്ഥിരമായി കണ്ടുകൊണ്ടിരിക്കുകയാണ്. ആളുകളുടെ ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കുന്നൊരു ബിസിനസാണിതെങ്കിലും അതിന്റെ ഉടമസ്ഥാവകാശം ഞങ്ങള്‍ ഏറ്റെടുക്കുന്നില്ല. എല്ലാവരിലുമുള്ള മനുഷ്യസ്‌നേഹമാണതെന്ന് സങ്കല്‍പിക്കാനാണ് തനിക്കിഷ്ടം.

കഴിഞ്ഞ നറുക്കെടുപ്പില്‍ ജാക്‌പോട്ട് ജേതാവ് ഇല്ലാത്തത് കൊണ്ട് ഈ വാരാന്ത്യത്തില്‍ വിജയികളെ കാത്തിരിക്കുന്നത് അമ്പതു ‌കോടി ദിര്‍ഹമാണ്. മേയ് 16ന് രാത്രി 10 മണിയ്ക്കാണ് അടുത്ത നറുക്കെടുപ്പ്. എമിറേറ്റ്‌സ് ലോട്ടോ വെബ്‌സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും നറുക്കെടുപ്പ് തത്സമയം കാണാനാവും. നറുക്കെടുപ്പിലെ പങ്കാളിത്തം, വിജയികളുടെ വിവരം, നിബന്ധനകള്‍, യോഗ്യതകള്‍ എന്നിവയ്ക്കും നറുക്കെടുപ്പില്‍ പങ്കെടുത്ത് അടുത്ത വിജയിയാവാനുള്ള അവസരത്തിനുമായി www.emiratesloto.com സന്ദര്‍ശിക്കാം.

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

എമിറേറ്റ്‌സ് ലോട്ടോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ എമിറേറ്റ്‌സ് ലോട്ടോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്യുക. ഇതാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട്  മുപ്പത്തിയഞ്ചു ദിര്‍ഹം വിലയുള്ള കളക്റ്റിബിള്‍ വെബ്‌സൈറ്റില്‍ നിന്നോ എമിറേറ്റ്‌സ് ലോട്ടോ ആപ്ലിക്കേഷനില്‍  നിന്നോ അല്ലെങ്കില്‍ യുഎഇയിലുടനീളമുള്ള പതിനായിരത്തിലധികം അംഗീകൃത റീട്ടയില്‍  ഔട്‌ലറ്റില്‍‍‍ നിന്നോ വാങ്ങുക. റീട്ടയില്‍ ഔട്‌ലറ്റില്‍‍‍ നിന്നു വാങ്ങിയ കളക്റ്റിബിള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം എന്റര്‍ ചെയ്യുക. വെബ്‌സൈറ്റില്‍ നിന്നോ ആപ്ലിക്കേഷനില്‍ നിന്നോ കളക്റ്റിബിള്‍ വാങ്ങിയാല്‍ ഓട്ടോമാറ്റിക് ആയി എന്‍ട്രി ലഭ്യമാകും. അതുമൂലം ലോട്ടോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭ്യമാകുന്നതാണ്.ലോട്ടോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങളുടെ 6 നമ്പറുകള്‍ (1 തൊട്ടു 49 വരെ നമ്പര്‍ ലഭ്യമാണ് ) തിരഞ്ഞെടുക്കുക. നിങ്ങള്‍ തിരഞ്ഞെടുത്ത 6  നമ്പറുകള്‍ നറുക്കെടുപ്പില്‍ വരികയാണെങ്കില്‍ മുഴുവന്‍ സമ്മാനത്തുകയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും.

ആദ്യ ആഴ്ച സമ്മാന തുക 35 മില്യണ്‍  ദിര്‍ഹമായിരിക്കും. ആരും വിജയിച്ചില്ലെങ്കില്‍ സമ്മാന തുക അടുത്തയാഴ്ച 40  മില്യണ്‍ ആയി  ഉയരും. നറുക്കെടുത്ത ആറ് നമ്പറുകളും ശരിയായി വരുന്ന വിജയി ഉണ്ടായില്ലെങ്കില്‍ ഓരോ ആഴ്ച്ചയിലും 5 മില്യണ്‍ ദിര്‍ഹംസ് വീതം കൂടി 50 മില്യണ്‍  വരെ സമ്മാനത്തുക ഉയര്‍ന്നുകൊണ്ടിരിക്കും. ആറ് അക്കങ്ങളില്‍ അഞ്ചെണ്ണം ശരിയായി വന്നാല്‍ ഒരു മില്യണ്‍  ദിര്‍ഹം സമ്മാനം ലഭിക്കും. ഒന്നിലധികം പേര്‍ക്ക് ഇങ്ങനെ ശരിയാവുമെങ്കില്‍ സമ്മാന തുക തുല്യമായി വീതിക്കും. നാല് അക്കങ്ങള്‍ ശരിയാവുന്ന എല്ലാവര്‍ക്കും 300 ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ആറില്‍ മൂന്ന് അക്കങ്ങളാണ് യോജിച്ച് വരുന്നതെങ്കില്‍ അടുത്ത തവണത്തെ നറുക്കെടുപ്പില്‍ പങ്കാളിയാവാനുള്ള അവസരമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

click me!