ഭാഗ്യം തേടിയെത്തിയത് പ്രവാസികളെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടുപേര്‍ക്ക് ഏഴ് കോടി വീതം സമ്മാനം

By Web TeamFirst Published May 20, 2021, 2:44 PM IST
Highlights

2017 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ക്ലോക്ക് സ്ഥിരമായി പങ്കെടുക്കാറുണ്ട്. ആറുവര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ക്ലോക്ക് സീനിയര്‍ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുകയാണ്.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി പ്രവാസികള്‍. പാകിസ്ഥാന്‍, ബെല്‍ജിയം സ്വദേശികളാണ്  ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന രണ്ട് നറുക്കെടുപ്പുകളിലും വിജയികളായത്. 

സൗദി അറേബ്യയില്‍ താമസിക്കുന്ന പാക് സ്വദേശി വസീം റംസാനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ 358-ാം സീരീസ് നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ സ്വന്തമാക്കിയത്. ഏപ്രില്‍ 14ന് ഇദ്ദേഹം ഓണ്‍ലൈന്‍ വഴി വാങ്ങിയ  4848 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ബെല്‍ജിയം സ്വദേശിയായ ഗേര്‍ട്ട് മരിയ ക്ലോക്ക് എന്ന 42കാരനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ 359-ാം സീരീസ് നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ നേടിയത്. ഓണ്‍ലൈന്‍ വഴി മെയ് 12ന് ക്ലോക്ക് വാങ്ങിയ 2036 എന്ന നമ്പരിലുള്ള ടിക്കറ്റാണ് അദ്ദേഹത്തിനെ വിജയിയാക്കിയത്.

2017 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ക്ലോക്ക് സ്ഥിരമായി പങ്കെടുക്കാറുണ്ട്. ആറുവര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ക്ലോക്ക് സീനിയര്‍ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുകയാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും കൂടിയാണിദ്ദേഹം. ഈ മാസം അവസാനം തന്റെ ജന്മദിനം കൂടിയായതിനാല്‍ മുന്‍കൂറായി കിട്ടിയ ജന്മദിന സമ്മാനമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. അപ്രതീക്ഷിത സമ്മാനത്തില്‍ ദുബൈ ഡ്യൂട്ടി ഫ്രീയോടുള്ള നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷനില്‍ ബെല്‍ജിയം സ്വദേശി ഏഴ് കോടി രൂപ സ്വന്തമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!