
ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്‍ച രാവിലെയായിരുന്നു സംഭവമെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. ഫ്ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്‍തു.
രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ സംഭവിച്ചതായും സംഭവത്തില്‍ ആളപമായമുണ്ടായിട്ടില്ലെന്നും ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നു. അപകടം കാരണം വിമാനത്താവളത്തിലെ ഒരു റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു. അടച്ചിട്ട റണ്‍വേ രണ്ട് മണിക്കൂറിന് ശേഷം തുറക്കുകയും ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam