
റിയാദ്: വീട് തകർന്നുവീണ് റിയാദില്‍ മലയാളിയും തമിഴ്‍നാട്ടുകാരനും മരിച്ചു. വിവിധ രാജ്യക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ മൊത്ത - ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയിൽ പച്ചക്കറി മാർക്കറ്റിന് സമീപം ചൊവ്വാഴ്‍ച രാത്രി 11.30ന് ആയിരുന്നു സംഭവം.
പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തകർന്നുവീണ കെട്ടിട അവശിഷ്‍ടങ്ങൾക്കടിയിൽപെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു. തൊഴിലാളികൾ താമസിക്കുന്ന പഴയ മണ്‍ കെട്ടിടമാണ് തകർന്നുവീണത്. പരിക്കേറ്റവരെ ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ്, പൊലീസ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തുടുക്കുകയുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മലയാളി മുഹമ്മദിന്റെ അനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam