
എമിറേറ്റ്സ് ഡ്രോ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഫാസ്റ്റ്5, ഈസി6 മത്സരങ്ങളിൽ 75,000 ദിർഹം വീതം നേടി രണ്ട് ഇന്ത്യക്കാർ.
ഫാസ്റ്റ്5: വീണ്ടും വിജയം നേടി മൊഷിൻ ഖാൻ
ഹൈദരാബാദിൽ ജീവിക്കുന്ന മൊഷിൻ ഖാൻ ഈ വർഷം വിവാഹത്തിന് ഒരുങ്ങുകയാണ്. ഇതിനിടയ്ക്കാണ് 34 വയസ്സുകാരനായ അദ്ദേഹത്തെ തേടി ഫാസ്റ്റ്5 ഗ്യാരണ്ടീഡ് പ്രൈസ് ആയി 75,000 ദിർഹമെത്തുന്നത്. "ഒരു അനുഗ്രഹം പോലെ തോന്നുന്നു ഇതെല്ലാം. എങ്ങനെ വിവാഹത്തിനായി പണം കണ്ടെത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി, ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ തുക സഹായിക്കും." സെയിൽസ് മാനേജരായി ജോലി ചെയ്യുന്ന മൊഷിൻ പറയുന്നു.
ഇ-മെയിലിലൂടെയാണ് വിജയിയായ വിവരം മൊഷിൻ അറിഞ്ഞത്. ഉടൻ തന്നെ മാതാവിനെ വിളിച്ച് സന്തോഷവാർത്ത അറിയിച്ചു. ഒരു വർഷമായി എമിറേറ്റ്സ് ഡ്രോയുടെ സ്ഥിരം ഉപയോക്താവാണ് മൊഷിൻ. ഇതിന് മുൻപും അദ്ദേഹത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. മാർച്ച് 2023-ൽ ഈസി6 മത്സരത്തിലൂടെ 15,000 ദിർഹം മൊഷിൻ നേടി.
ഈസി6: സമ്മാനത്തിലൂടെ രാജാവരാപു കുമാർ ഭദ്രമാക്കിയത് കുട്ടികളുടെ ഭാവി
ഇത്തവണ എമിറേറ്റ്സ് ഡ്രോ ഈസി6 ഗെയിമിലൂടെ 1634 പേരാണ് വിജയികളായത്. ഇതിൽ സ്വന്തമായി ഒരു ചെറുകിട ബിസിനസ് നടത്തുന്ന രാജാവാരാപു കുമാറും ഉണ്ട്. സുഹൃത്തുക്കളാണ് കുമാറിനെ എമിറേറ്റ്സ് ഡ്രോ പരിചയപ്പെടുത്തിയത്. ആറ് മാസമായി സ്ഥിരമായി എമിറേറ്റ്സ് ഡ്രോയിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ആന്ധ്രപ്രദേശിലാണ് കുമാർ താമസിക്കുന്നത്. എമിറേറ്റ്സ് ഡ്രോ ലൈവ് സ്ട്രീം കാണുമ്പോൾ തന്നെ തന്റെ നമ്പർ പ്രത്യേക്ഷപ്പെട്ടത് അദ്ദേഹം തിരിച്ചറിഞ്ഞു. "ഞാൻ ഷോക്കടിച്ച അവസ്ഥയിലായിരുന്നു. ഉടനെ തന്നെ ആപ്പ് തുറന്ന് ഒരിക്കൽക്കൂടെ ഉറപ്പിച്ചു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ ഭാര്യ തൊട്ടടുത്ത് ഉണ്ടായിരുന്നു. ഞാൻ വളരെ സന്തോഷവാനാണ്. ഇപ്പോൾ ആ നിമിഷം യഥാർത്ഥമാണെന്ന് എനിക്ക് ഉൾക്കൊള്ളാനായിട്ടില്ല." രണ്ട് കുട്ടികളുടെ പിതാവായ കുമാർ പറയുന്നു. കുട്ടികളുടെ ഭാവിക്കായി പണം സൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
അടുത്ത മത്സരം ജനുവരി 19-ന് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. ജനുവരി 21 രാത്രി 9 മണി (യു.എ.ഇ സമയം) വരെ ഗെയിമുകൾ ഉണ്ട്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എമിറേറ്റ്സ് ഡ്രോ ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലൈവ് സ്ട്രീം കാണാം. ഇന്ന് തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം. അന്താരാഷ്ട്ര കസ്റ്റമേഴ്സിന് വിളിക്കാം +971 4 356 2424 ഇ-മെയിൽ സപ്പോർട്ട് ലഭ്യമാകാൻ customersupport@emiratesdraw.com കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം www.emiratesdraw.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ