Latest Videos

യുഎഇ മൃഗശാലയില്‍ കടുവയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

By Web TeamFirst Published Jan 9, 2019, 9:04 PM IST
Highlights

സാരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. ജീവനക്കാരുടെ അശ്രദ്ധമൂലം അബദ്ധത്തില്‍ കൂട് തുറന്നതാണ് സംഭവത്തിന് കാരണമായതെന്ന് മൃഗശാല അധികൃതര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു.

അല്‍ഐന്‍: അല്‍ഐനിലെ മ‍ൃഗശാലയില്‍ രണ്ട് തൊഴിലാളികള്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. തുറന്ന കൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ കടുവ, കൂടിന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്നവരെയാണ് ആക്രമിച്ചത്. ഇരുവരും ഏഷ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു.

സാരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. ജീവനക്കാരുടെ അശ്രദ്ധമൂലം അബദ്ധത്തില്‍ കൂട് തുറന്നതാണ് സംഭവത്തിന് കാരണമായതെന്ന് മൃഗശാല അധികൃതര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. കടുവ ആക്രമിച്ചപ്പോള്‍ തന്നെ ഒരാള്‍ക്ക് രക്ഷപെടാനായി. മറ്റൊരാളെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അല്‍ ഐന്‍ മൃഗശാല ഡയറക്ടര്‍ അറിയിച്ചു. 1968ലാണ് അല്‍ ഐന്‍ മൃഗശാല  സ്ഥാപിതമായത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ മൃഗശാലയാണിത്.

click me!