
ബിഗ് ടിക്കറ്റിന്റെ ജുലൈ മാസത്തെ അവസാനത്തെ ഇ-ഡ്രോയിൽ 100,000 ദിർഹം പങ്കിട്ട നാല് വിജയികളിൽ രണ്ട് മലയാളികളും.
ഷാർജയിൽ 14 വർഷമായി ജീവിക്കുന്ന സിജോ ടോമി, ഖത്തറിൽ നിന്നുള്ള അൽസഫി താജുദ്ദീൻ എന്നിവരാണ് 25,000 ദിർഹം വീതം നേടിയത്. ഒരു ഇന്ത്യൻ പ്രവാസിയും വിജയിയായിട്ടുണ്ട്. നാലാമത്തെ വിജയി പലസ്തീനിൽ നിന്നാണ്.
“സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ കഴിഞ്ഞ നാലു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്. ഞാൻ തന്നെയാണ് ഇത്തവണ നമ്പർ തെരഞ്ഞെടുത്തത്. എന്റെ ഭാഗ്യ നമ്പർ ആയിരുന്നു അത്. വളരെ സന്തോഷം തോന്നുന്നു. ഇപ്പോഴും വിജയിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല” – 37 വയസ്സുകാരനായ സിജോ പറയുന്നു.
സമ്മാനത്തുകയിൽ തന്റെ പങ്ക് ഉപയോഗിച്ച് ചില വായ്പകൾ വീട്ടാനാണ് സിജോ ആഗ്രഹിക്കുന്നത്.
ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്സ്മാനായാണ് അൽസഫി ജോലി ചെയ്യുന്നത്. സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.
“ഇത് എനിക്കും സുഹൃത്തുക്കൾക്കും ഒരു വലിയ സർപ്രൈസ് ആയിരുന്നു.” – അൽസഫി പറഞ്ഞു.
കടം വീട്ടാനാണ് തന്റെ പങ്ക് ഉപയോഗിക്കുകയെന്നാണ് 41 വയസ്സുകാരനായ അൽസഫി പറയുന്നത്.
വിശാഖപട്ടണത്ത് നിന്നാണ് മൂന്നാമത്തെ വിജയിയായ ഉദയ് സുങ്കര വരുന്നത്. അബുദാബായിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. ആറ് പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്.
ഫോൺകോൾ ലഭിച്ചപ്പോൾ ഉദയ് വാർത്ത വിശ്വസിച്ചില്ല. പിന്നീട് ടെലിവിഷനിൽ നോക്കി വിജയം ഉറപ്പിച്ചു. മകളുടെ പിറന്നാൾ തീയതിയുമായി ചേർന്ന ടിക്കറ്റാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
കുടുംബത്തിനായി സമ്മാനത്തുക ചെലവഴിക്കാനാണ് ഉദയുടെ തീരുമാനം.
പലസ്തീനിൽ നിന്നുള്ള വിജയി അബ്ദുല്ല അബുഫയദ് ആണ്. ഇലക്ട്രിക്കൽ മേഖലയിലാണ് 38 വയസ്സുകാരനായ അദ്ദേഹം ജോലി നോക്കുന്നത്.
“ഭാഗ്യ നമ്പറും പിന്നെ മനസ്സിൽ തോന്നിയ നമ്പറുകളും ചേർത്താണ് ഞാൻ ടിക്കറ്റ് എടുത്തത്. വിജയിച്ചു എന്നറിയിച്ചുള്ള കോൾ കിട്ടിയപ്പോൾ ആവേശമായി. ഇത് ശരിക്കും സന്തോഷം തരുന്ന നിമിഷമാണ്.”
സെപ്റ്റംബർ 3-ന് ലൈവ് ഡ്രോയിലൂടെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. അഞ്ച് വിജയികൾക്ക് 100,000 ദിർഹം വീതവും ലഭിക്കും.
വീക്കിലി ഇ-ഡ്രോകളിലൂടെ ആഴ്ച്ചതോറും നാലു പേർക്ക് 25,000 ദിർഹം വീതം നേടാം. ലൈവ് ഡ്രോയിൽ മൂന്നു പേർക്ക് ബിഗ് സ്പിന്നിൽ കളിക്കാൻ അവസരം ലഭിക്കും. ഒക്ടോബർ മൂന്നിനാണ് ബിഗ് സ്പിൻ. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമാണിത്.
ഡ്രീം കാർ മത്സരത്തിൽ സെപ്റ്റംബർ 3-ന് ലാൻഡ് റോവർ ഡിഫൻഡർ, ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ എന്നിവ നേടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam