
കുവൈത്ത് സിറ്റി: ശാസ്ത്രരംഗത്തെ മികച്ച സംഭാവനകൾക്ക് രണ്ട് കുവൈത്തി ഗവേഷകർക്ക് 2024, 2025 വർഷങ്ങളിലെ ലോറിയൽ-യുനെസ്കോ ഫോർ വിമൻ ഇൻ സയൻസ് മിഡിൽ ഈസ്റ്റ് അവാർഡ് ലഭിച്ചതായി കുവൈത്തി ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്‍റ് ഓഫ് സയൻസസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. രസതന്ത്രം, ജനിതകശാസ്ത്രം എന്നീ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾക്കാണ് ഈ അംഗീകാരം. കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ രസതന്ത്ര പ്രൊഫസറായ ഡോ. ഇൻതിസാർ അൽ-ഹത്‌ലാനിക്ക്, ഡീപ് അൾട്രാവയലറ്റ് രാമൻ സ്പെക്ട്രോസ്കോപ്പിയിലും ഫോറൻസിക്, മെറ്റീരിയൽസ് കണ്ടെത്തലുകളിലെ അതിന്‍റെ പ്രയോഗങ്ങളിലും നടത്തിയ ഗവേഷണത്തിനാണ് 2024-ലെ അവാർഡ് ലഭിച്ചത്.
ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഡോ. ഫാത്തിമ ബഹ്മാന്, ഭക്ഷണക്രമവും വീക്കവും തമ്മിലുള്ള ജനിതക ബന്ധങ്ങളെക്കുറിച്ചും അവ മെറ്റബോളിക് രോഗങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള ഗവേഷണത്തിനാണ് 2025-ലെ അവാർഡ് ലഭിച്ചത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ദുബൈയിൽ നടന്ന ചടങ്ങിലാണ് മിഡിൽ ഈസ്റ്റ് മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ ശാസ്ത്രജ്ഞരെ ആദരിച്ചതെന്ന് കെഎഫ്എഎസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam