
മസ്‍കറ്റ്: ഒമാനിൽ വെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതായ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജിഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നദി മുറിച്ച് കടക്കവേ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. കൊവിഡ് യാത്രാവിലക്കിന്‍റെ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ ഒമാനില്‍ തന്നെ സംസ്കരിക്കാനാണ് സാധ്യത.
അതേസമയം ലോക്ക് ഡൌൺ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക് ഡൌൺ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിർദേശം. ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വഴി കർശന നിർദേശം നൽകിയിരിക്കുകയാണ്.
ലോക്ക് ഡൌൺ നിർദേശിച്ചിട്ടും, പല സംസ്ഥാനങ്ങളും ഇനിയും പൂർണമായും ഇത് പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല എന്നത് കണക്കിലെടുത്താണ് കേന്ദ്രം കർശന നിർദേശം പുറത്തിറക്കുന്നത്. പലരും ലോക്ക് ഡൌൺ നിർദേശം കാര്യമായി പാലിക്കുന്നില്ല, ഇത് പാടില്ല എന്ന് ഇന്ന് രാവിലെയും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നതാണ്. ''പലരും ഇപ്പോഴും ലോക്ക് ഡൌൺ കാര്യമായി എടുക്കുന്നില്ല. സ്വയം സംരക്ഷിക്കൂ നിങ്ങൾ, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, കൃത്യമായി സർക്കാർ നിർദേശങ്ങൾ പാലിക്കൂ. എല്ലാ സംസ്ഥാനസർക്കാരുകളോടും അടിയന്തരമായി ഈ നിയമങ്ങൾ പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്'', മോദി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ