Smuggling കൈക്കൂലി കൊടുത്ത് കള്ളക്കടത്ത്; ബഹ്റൈനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അറസ്റ്റില്‍

Published : Feb 26, 2022, 03:26 PM IST
Smuggling കൈക്കൂലി കൊടുത്ത് കള്ളക്കടത്ത്; ബഹ്റൈനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അറസ്റ്റില്‍

Synopsis

പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്‍ക്കല്‍, ഔദ്യോഗിക രേഖകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കല്‍, കസ്റ്റംസ് പരിശോധന അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. 

മനാമ: ബഹ്റൈനില്‍ (Manama) കൈക്കൂലി കൊടുത്ത് കള്ളക്കടത്ത് നടത്തിയ സംഭവത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ (sentenced to five years in jail). 1500 ആംപ്യൂള്‍ ഗ്രോത്ത് ഹോര്‍മോണാണ്  നടപടിക്രമങ്ങള്‍ പാലിക്കാതെ കൊണ്ടുവന്നത്. ഇരുവര്‍ക്കും 1000 ദിനാര്‍ (രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വീതം പിഴയും (Fined) വിധിച്ചിട്ടുണ്ട്. 

പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്‍ക്കല്‍, ഔദ്യോഗിക രേഖകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കല്‍, കസ്റ്റംസ് പരിശോധന അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. പ്രതികളിലൊരാളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 1000 ദിനാര്‍ കൈക്കൂലി വാങ്ങിയാണ് കസ്റ്റംസ് പിടിച്ചുവെച്ച സാധനങ്ങള്‍ വിട്ടു നല്‍കിയത്.

രാജ്യത്തെ അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സിയായ ആന്റി കറപ്‍ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങിയത്. രാജ്യത്തെ കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ കൊണ്ടുവന്ന 1500 ആംപ്യൂള്‍ ഗ്രോത്ത് ഹോര്‍മോണ്‍ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വിചാരണയ്‍ക്കായി കേസി ഹൈ ക്രിമിനല്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരന്‍ കൈക്കൂലിയായി വാങ്ങിയ 1000 ദിനാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്‍തു.


മനാമ: ബഹ്റൈനില്‍ യൂറോപ്യന്‍ യുവതിയുടെ കൊലപാതകവുമായി (Murder of European woman) ബന്ധപ്പെട്ട് പ്രവാസി അറസ്റ്റിലായി (Expat arrested). 30 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അറിയിച്ചു. 

31 വയസുള്ള യൂറോപ്യന്‍ യുവതി ഒരു ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, ക്രൈം ബ്രാഞ്ച് സംഘങ്ങള്‍ സംഘത്തെത്തി. അന്വേഷണത്തിലും മെഡിക്കല്‍ പരിശോധനകളിലും മരണകാരണം അപകടമല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രവാസി യുവാവിലേക്ക് സംശയം നീണ്ടത്. വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


അബുദാബി: അന്താരാഷ്‍ട്ര യാത്രക്കാര്‍ക്കായി (International arrivals) ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം (Green list) എടുത്തുകളഞ്ഞ് അബുദാബി. ശനിയാഴ്‍ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ പുതിയ കൊവിഡ് കേസുകളും (New covid cases) കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും (Covid hospitalisations) ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

അബുദാബി വിമാനത്താവളത്തില്‍ നിലവിലുണ്ടായിരുന്ന ഗ്രീന്‍ ലിസ്റ്റ് സംവിധാനം ശനിയാഴ്‍ച മുതല്‍ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ എല്ലാ ആഴ്‍ചയും ഗ്രീന്‍ ലിസ്റ്റ് അധികൃതര്‍ പരിഷ്‍കരിച്ചിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ മാര്‍ച്ച് ഒന്ന് മുതല്‍ വാക്സിനെടുത്തവര്‍ക്ക്  യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി മുന്‍കൂര്‍ പി.സി.ആര്‍ പരിശോധനയുടെ ആവശ്യമില്ല. ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മറ്റ് നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ