ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാന്‍ ഈ മാസം അവസരം; ഇത്തവണ രണ്ട് പേര്‍ കോടീശ്വരന്മാരാകും

Published : May 01, 2021, 01:57 PM IST
ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാന്‍ ഈ മാസം അവസരം; ഇത്തവണ രണ്ട് പേര്‍ കോടീശ്വരന്മാരാകും

Synopsis

ഇത്തവണ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളിന് 1.5 കോടി ദിര്‍ഹമാണ് (30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിക്കുക. ഇത്തവണ മാത്രം രണ്ടാം സമ്മാനം നേടുന്നയാളിനും 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) ലഭിക്കും.

അബുദാബി: വലിയ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ബിഗ് ടിക്കറ്റ്, ഇത്തവണ ഒന്നിന് പകരം രണ്ട് കോടീശ്വരന്മാരെ സൃഷ്‍ടിച്ച് ഉപഭോക്താക്കളെ അമ്പരപ്പിക്കാനൊരുങ്ങുകയാണ്. എല്ലാ മാസവും ക്യാഷ് പ്രൈസുകളും ഡ്രീം കാറും സമ്മാനിക്കുന്ന ബിഗ് ടിക്കറ്റിന്റെ എല്ലാം സമ്മാനങ്ങളും ഉറപ്പുള്ളതാണ്.  സമ്മാനങ്ങള്‍ പിന്നീട് ഒരിക്കലേക്ക് മാറ്റിവെക്കാറേയില്ല.

ഇത്തവണ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളിന് 1.5 കോടി ദിര്‍ഹമാണ് (30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിക്കുക. ഇത്തവണ മാത്രം രണ്ടാം സമ്മാനം നേടുന്നയാളിനും 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) ലഭിക്കും. രണ്ട് കോടീശ്വരന്മാര്‍ക്ക് പുറമെ മറ്റ് ആറ് പേര്‍ക്ക് കൂടി ക്യാഷ് പ്രൈസുകള്‍ ലഭിക്കും.  ജീവിതങ്ങള്‍ മാറ്റിമറിക്കാനും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുമാണ് ബിഗ് ടിക്കറ്റ് ലക്ഷ്യമിടുന്നത്. ബിഗ് ടിക്കറ്റ് ക്യാഷ് പ്രൊമോഷന് പുറമെ ജൂണ്‍ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് 228-ാം സീരിസില്‍  ജീപ്പ് ഗ്രാന്റ് ചിറോകും സ്വന്തമാക്കാന്‍ അവസരമുണ്ടാകും.

മേയ് മാസത്തിലുടനീളമുള്ള ബിഗ് ടിക്കറ്റ് ആക്ടിവിറ്റികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പിന്തുടരണം. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ വിമാനത്താവളത്തിലെയോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചും ടിക്കറ്റുകള്‍ സ്വന്തമാക്കി ഇത്തവണ കോടീശ്വരനാവാനുള്ള ഒരു അവസരമൊരുക്കാം.

ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ ഇങ്ങനെയാണ്

സ്റ്റോറുകളിലും ഓണ്‍ലൈനിലും ബിഗ് ടിക്കറ്റിന്റെ നിരവധി ആക്ടിവിറ്റികള്‍ നടക്കാനിരിക്കുന്നുവെന്ന കാര്യവും മറക്കരുത്. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുപക്ഷേ ജൂണ്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കുള്ള ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കാനും അവസരമുണ്ട്. വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡിന്റെയും ബുശ്റയുടെയും ലൈഫ് സൈസ് കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയോടൊപ്പം സെല്‍ഫി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്യുന്നതിനൊപ്പം #BigTicketAbuDhabi എന്ന ഹാഷ്‍ടാഗും നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ജൂണ്‍ മൂന്നിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഒരു ടിക്കറ്റ് ഫ്രീയായി ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ