
യൂണിയൻ കോപ് ദുബായ് നഗരത്തിൽ രണ്ട് പുതിയ ബ്രാഞ്ചുകൾ തുറക്കുന്നു. Al Khawaneej 2, Wadi Al Safa 7 എന്നിവയാണ് പുതിയ ശാഖകൾ. ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, വിശാലമായ പാർക്കിങ് തുടങ്ങിയ ഈ ശാഖകളുടെ ഭാഗമാകും.
മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിനോട് ചേർന്നാണ് Al Khawaneej 2 വാണിജ്യ പ്ലോട്ടിൽ പുതിയ ശാഖ. പുതുതായി വികസിപ്പിച്ച വസതികൾക്കും താമസക്കാർക്കും ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിലാണ് പുതിയ ബ്രാഞ്ചിന്റെ നിർമ്മാണം. മൊത്തം 70,785.88 ചതുരശ്രയടിയാണ് വിസ്തീർണ്ണം. ഹൈപ്പർമാർക്കറ്റ്, നഴ്സറി, വിവിധ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, 87 ഔട്ട്ഡോർ പാർക്കിങ് സ്പേസുകൾ എന്നിവ ഇതിന്റെ ഭാഗമാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
രണ്ടാമത്തെ ശാഖ റുകാൻ കമ്മ്യൂണിറ്റി (Rukan Community)യുടെ ഉള്ളിലാണ്. വിവിധ രാജ്യങ്ങളിലും സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നും ഉള്ളവർക്ക് ഈ ശാഖ പ്രയോജനപ്പെടും. മൊത്തം 19,892 ചതുരശ്രയടിയിലാണ് ശാഖ. ഹൈപ്പർമാർക്കറ്റ്, റീട്ടെയ്ൽ ഷോപ്പുകൾ, പാർക്കിങ് സ്പേസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്.
പുതിയ രണ്ട് ശാഖകൾ ഉടൻ പൊതുജനങ്ങൾക്ക് സമർപ്പിക്കും. ഇതോടെ യൂണിയൻ കോപ് ശാഖകളുടെ എണ്ണം 30 ആകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ