വാഹനങ്ങളിൽ പോകുന്ന പ്രവാസികളെ തടഞ്ഞ് പണം കവർന്ന രണ്ട് പേര്‍ അറസ്റ്റിൽ

Published : Mar 16, 2025, 06:36 PM IST
വാഹനങ്ങളിൽ പോകുന്ന പ്രവാസികളെ തടഞ്ഞ് പണം കവർന്ന രണ്ട് പേര്‍ അറസ്റ്റിൽ

Synopsis

വാഹനങ്ങളിൽ പോകുന്ന ഏഷ്യക്കാരെ തടഞ്ഞ പ്രതികൾ പണം കവർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച രണ്ട് അജ്ഞാതരെ തൈമ ഡിറ്റക്റ്റീവുകൾ അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ പിടികൂടാൻ ഒരു സുരക്ഷാ ടീം രൂപീകരിച്ചിരുന്നു. 

പ്രതികൾ വാഹനങ്ങളിൽ പോകുന്ന ഏഷ്യക്കാരെ തടഞ്ഞ് പണം കവർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രതികളെ തിരിച്ചറിയാൻ ഡിറ്റക്റ്റീവുകൾക്ക് കഴിഞ്ഞെന്നും അവർ കവർച്ചകൾ നടത്തിയതായി സമ്മതിച്ചെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Read Also - ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 84 വിദേശികളെ നാടുകടത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സിൽ തീപിടിത്തം, ഡ്രോൺ ആക്രമണമെന്ന് അധികൃതർ
കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത് പ്രധാനമന്ത്രി, ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും സ്വന്തം മണ്ണ് വിട്ടുകൊടുക്കില്ല