Gulf News : മയക്കുമരുന്നും വെടിയുണ്ടകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

Published : Dec 06, 2021, 09:58 AM IST
Gulf News : മയക്കുമരുന്നും വെടിയുണ്ടകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

Synopsis

മറ്റൊരു സംഭവത്തില്‍ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ ലറിക ഗുളികകളുമായി കൗമാരക്കാരന്‍ അറസ്റ്റിലായി. മൂന്നുപേരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) മയക്കുമരുന്നും(drugs) വെടിയുണ്ടകളും(bullets)  കൈവശം വെച്ച രണ്ടുപേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഹവല്ലി( Hawally) ഗവര്‍ണറേറ്റില്‍ നിന്നാണ് മൂന്ന് വെടിയുണ്ടകളും ഒരു കവറില്‍ മയക്കുമരുന്നുമായി ഇവരെ കണ്ടെത്തിയത്. 

മറ്റൊരു സംഭവത്തില്‍ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ ലറിക ഗുളികകളുമായി കൗമാരക്കാരന്‍ അറസ്റ്റിലായി. മൂന്നുപേരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് 493 കുപ്പി മദ്യം പിടിച്ചെടുത്തു (Liquor seized). ഫ്രൈഡേ മാര്‍ക്കറ്റിന് സമീപം ഗതാഗത നിയമ ലംഘകരെ പിടികൂടാനായി പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് സംശയകരമായ നിലയില്‍ കാണപ്പെട്ട മിനി ബസിലും (Mini bus) പരിശോധന നടത്തിയത്.

മാര്‍ക്കറ്റിന് മുന്നില്‍ സംശയകരമായ നിലയില്‍ പാര്‍ക്ക് ചെയ്‍തിരുന്ന മിനി ബസില്‍ അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് 493 കുപ്പി  മദ്യം കണ്ടെത്തിയത്. ഇവയെല്ലാം പ്രാദേശികമായി നിര്‍മിച്ചവയാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനവും മദ്യശേഖരവും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം ട്രാഫിക് പരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതായി കണ്ടെത്തിയ 12 കുട്ടികളെ പൊലീസ് പിടികൂടി. 23 വാഹനങ്ങളും ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – പുത്തൻ ഗെയിമിങ് അനുഭവം! അടുത്ത വിജയി നിങ്ങളാകുമോ?
സൗദിയിലെ പ്രവാസി സമൂഹത്തെ നടുക്കിയ ദമ്പതികളുടെ കൊലപാതകം; മൃതദേഹം ഇന്ന് നാട്ടിലേക്ക്