Life Imprisonment : ബാല്‍ക്കണിയില്‍ നിന്ന് യുവതികള്‍ ചാടിയ സംഭവം; രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

Published : Feb 24, 2022, 02:11 PM ISTUpdated : Feb 24, 2022, 03:27 PM IST
Life Imprisonment : ബാല്‍ക്കണിയില്‍ നിന്ന് യുവതികള്‍ ചാടിയ സംഭവം; രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

Synopsis

രണ്ട് യുവതികള്‍ക്കും ക്ലീനിങ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത പ്രതികള്‍ ഇവരെ വഞ്ചിക്കുകയായിരുന്നു. തങ്ങളെ അജ്മാനിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതികള്‍ ആരോപിച്ചു. 

അജ്മാന്‍: യുഎഇയിലെ (UAE) അജ്മാനില്‍ (Ajman) അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി രണ്ട് യുവതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും (life imprisonment) നാടുകടത്തലും വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി. അല്‍ നുഐമിയ പ്രദേശത്താണ് സംഭവം. 38ഉം 36ഉം വയസ്സുള്ള രണ്ടുപേര്‍ക്കാണ് ശിക്ഷ വിധിച്ചത്.

ബാല്‍ക്കണിയില്‍ ബെഡ്ഷീറ്റിന്റെ അറ്റം കെട്ടിയിട്ട് അതിലൂടെ താഴേക്ക് ഇറങ്ങി രക്ഷപ്പെടാനാണ് യുവതികള്‍ ശ്രമിച്ചതെന്ന് കോടതി രേഖകളില്‍ പറയുന്നു. തുടര്‍ന്ന് ആദ്യത്തെ യുവതി നിലത്ത് വീഴുകയും രണ്ടാമത്തെ യുവതി ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ വീഴുകയും ചെയ്തു. രണ്ടുപേര്‍ക്കും പരിക്കേറ്റു.

ശബ്ദം കേട്ട് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ എത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവതികളെ ആശുപത്രിയിലെത്തിച്ചു. ഈ രണ്ട് യുവതികള്‍ക്കും ക്ലീനിങ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത പ്രതികള്‍ ഇവരെ വഞ്ചിക്കുകയായിരുന്നു. തങ്ങളെ അജ്മാനിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതികള്‍ ആരോപിച്ചു. 

Read Also: വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി വനിത വിമാനത്താവളത്തില്‍ പിടിയിലായി

ദുബൈ: അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ (Illegal Massage Centre) പൊതുജനങ്ങളില്‍ അവബോധം സൃഷ്‍ടിക്കാന്‍ കാമ്പയിനുമായി ദുബൈ പൊലീസ് (Dubai Police). ഇത്തരം സെന്ററുകളില്‍ സേവനങ്ങള്‍ തേടി പോകുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന അപകടങ്ങള്‍ കൂടി കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും (combating illegal activities) സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും (ensuring the safety and security) ഇതിലൂടെ ലക്ഷ്യമിടുന്നതായി പൊലീസ് അറിയിച്ചു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താനും അവയുടെ പ്രവര്‍ത്തനം തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. മസാജ് സെന്ററുകളുടെ പരസ്യം പ്രിന്റ് ചെയ്‍ത കാര്‍ഡുകള്‍  വാഹനങ്ങളില്‍ നിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ നിയമ വിരുദ്ധമായ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, പലപ്പോഴും പൊതുമര്യാദകള്‍ക്ക് നിരക്കാത്ത അശ്ലീല ചിത്രങ്ങള്‍ കൂടിയുള്ളവയാണ്. ഇത്തരത്തിലുള്ള സംസ്‍കാര ശൂന്യമായ പ്രവര്‍ത്തനത്തിന് ദുബൈ പൊലീസ് അറുതി വരുത്തുകയാണ്. വാഹനം ഓടിക്കുന്നവര്‍ക്ക് അപകടങ്ങളുണ്ടാക്കുന്നതിന് പുറമെ മനോഹരമായ നിരത്തുകളെ മലിനമാക്കുകയും ചെയ്യുന്നുണ്ട് ഇത്തരക്കാരെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത മസാജ് സെന്ററുകളുമായി ബന്ധപ്പെടുന്ന പൊതുജനങ്ങള്‍ക്കും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന പൊതുജനങ്ങള്‍ അത്തരം പ്രവൃത്തികളുടെ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് കൂടി  ഉത്തരവാദികളായിരിക്കും. പലപ്പോഴും ഇത്തരം സെന്ററുകളില്‍ പോകുന്നവര്‍ തട്ടിപ്പിന് ഇരയാവാറാണ് പതിവെന്നും ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.

മസാജ് പരസ്യങ്ങളുടെ കാര്‍ഡുകളില്‍ നല്‍കിയിട്ടുള്ളതായി കണ്ടെത്തിയ 3,114 ഫോണ്‍ നമ്പറുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊലീസ് ഡിസ്‍കണക്ട് ചെയ്‍തിട്ടുണ്ട്. അനധികൃത മസാജ് സെന്ററുകള്‍ നടത്തിയിരുന്ന 218 അപ്പാര്‍ട്ട്മെന്റുകളില്‍ റെയ്ഡ് നടത്തി. 2,025 പേരെ അറസ്റ്റ് ചെയ്‍തു. ഇവരില്‍ 1,643 പേര്‍ക്കെതിരെ പൊതു മര്യാദകള്‍ ലംഘിച്ചതിനും 165 പേര്‍ക്കെതിരെ മസാജ് സെന്ററുകളുടെ പരസ്യ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്‍തതിനുമാണ് കേസ് രജിസ്റ്റ് ചെയ്‍തത്. പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് പൊലീസിന്റെയും സമൂഹത്തിലെ ഓരോരുത്തരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ദുബൈ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ