കളിയാക്കിയ രണ്ട് സുഹൃത്തുക്കളെ യുഎഇയില്‍ പ്രവാസി കുത്തിക്കൊന്നു

Published : Jan 30, 2019, 02:31 PM ISTUpdated : Jan 30, 2019, 03:01 PM IST
കളിയാക്കിയ രണ്ട് സുഹൃത്തുക്കളെ യുഎഇയില്‍ പ്രവാസി കുത്തിക്കൊന്നു

Synopsis

വാക്കു തര്‍ക്കത്തിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇയാളെ കളിയാക്കുകയായിരുന്നു. ഇതില്‍ കുപിതനായാണ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തിയത്. എന്നാല്‍ കൈയില്‍ കത്തി കരുതിയിരുന്നെങ്കിലും കുത്തിയത് താനല്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. 

ഷാര്‍ജ: സംസാരത്തിനിടെ കളിയാക്കിയതിന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. സംഭവത്തില്‍ ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നവരെയാണ് ഇയാള്‍ കുത്തിയത്. ഷാര്‍ജയിലെ ലേബര്‍ അക്കൊമഡേഷനിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വാക്കു തര്‍ക്കത്തിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇയാളെ കളിയാക്കുകയായിരുന്നു. ഇതില്‍ കുപിതനായാണ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തിയത്. എന്നാല്‍ കൈയില്‍ കത്തി കരുതിയിരുന്നെങ്കിലും കുത്തിയത് താനല്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് നിരവധിപ്പേരുണ്ടായിരുന്നെന്നും കുത്തിയത് മറ്റാരോ ആണെന്നും ഇയാള്‍ പറഞ്ഞു. തന്റെ കൈയിലും കുത്തേറ്റിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഫെബ്രുവരി 26ലേക്ക് മാറ്റിവെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം; ഗള്‍ഫിലെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരം
56 ഡ്രോണുകളും 23 ബാലിസ്റ്റിക് മിസൈലുകളും; യുഎഇയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ, ആകെ 13 മരണം