ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടം; രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 11, 2022, 1:49 PM IST
Highlights

പതിനാലും പതിനാറും വയസ്സ് പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വാഹനമോടിച്ചവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കൗമാരക്കാരായ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്വദേശികളാണ് ഇവര്‍ എല്ലാവരും. ഷാര്‍ജ സെന്ട്രല്‍ റീജിയണില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് വെളിപ്പെടുത്തി. അല്‍ മദാം പ്രദേശത്താണ് അപകടം ഉണ്ടായത്.

പതിനാലും പതിനാറും വയസ്സ് പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വാഹനമോടിച്ചവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 12 മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകട വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി ഇവരെ അല്‍ ദൈയ്ദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പരിക്കേറ്റവരില്‍ രണ്ടുപേരെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈസന്‍സില്ലാതെ കുട്ടികളെ വാഹനമോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് ഷാര്‍ജ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. 

Read More - കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ആണ് ശുമൈസി ആശുപത്രിയില്‍ നിര്യാതനായത്.

Read More - യുഎഇയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍, ഒരു ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ - നസീറ. മക്കള്‍ - ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് അംഗം ഉമര്‍ അമാനത്ത് രംഗത്തുണ്ട്.

click me!