
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് പ്രോട്ടോക്കോളിന്റെ(Covid protocol) ഭാഗമായ ആരോഗ്യ മുന്‍കരുതല്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ രണ്ട് കല്യാണ മണ്ഡപങ്ങള്‍ അടച്ചുപൂട്ടി. മക്കയിലാണ് ഇത്. മണ്ഡപങ്ങളിലും ഹാളുകളിലും പരിപാടികള്‍ക്ക് നിശ്ചയിച്ച ആരോഗ്യ മുന്‍കരുതല്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പരിശോധന തുടരുകയാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇതിനകം 20 ഓളം ഇവന്റ് ഹാളുകളില്‍ പരിശോധന നടത്തി. മുഴുവന്‍ സ്ഥാപനങ്ങളും മുനിസിപ്പാലിറ്റി നിയമങ്ങള്‍ പാലിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റിയാദ്: ഒമിക്രോൺ (Omicron) വ്യാപനത്തെ തുടർന്ന് നൈജീരിയക്കും (Nigeria) സൗദി അറേബ്യ യാത്രാവിലക്ക് (Saudi travel ban) ഏർപ്പെടുത്തി. സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി സിവിൽ ഏവിയേഷൻ (Saudi civil avaition) അറിയിച്ചു. നൈജീരിയയിൽ കഴിഞ്ഞ ദിവസം ആറ് പേർക്ക് ഒമിക്രോൺ വൈറസ് കണ്ടെത്തിയതിനെത്തുടർന്നാണ് യാത്രാ വിലക്ക്.
ഇതോടെ ഈ വിഭാഗത്തിൽ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 15 ആയി. യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിക്കേണ്ടത് നിർബന്ധമാണ്. ഇവർ സൗദിയിലെത്തിയതിനു ശേഷം അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. രാജ്യത്തെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും ഇവർ പി.സി.ആർ കൊവിഡ് പരിശോധന നടത്തുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam