ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Published : Aug 27, 2022, 07:52 PM ISTUpdated : Aug 27, 2022, 09:54 PM IST
ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Synopsis

വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നു.

മൊറോക്കോ: ഇരുപത് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മൊറോക്കോയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നു.

എന്നാല്‍ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. സമാന രീതിയില്‍ ഈ വര്‍ഷം ആദ്യം 32 മീറ്റര്‍ ആഴമുള്ള ഉപേക്ഷിക്കപ്പെട്ട കുഴിയില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ടിരുന്നു. നാല് ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന് കുട്ടിയെ പുറത്തെടുക്കാനായത്. നൂറു മീറ്ററോളം പാറ തുരന്നാണ് കുട്ടിക്ക് അരികിലെത്തിയത്. കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

പുരാവസ്തുക്കള്‍ തേടി വീടിനുള്ളില്‍ കുഴിയെടുത്തു; കിടപ്പുമുറിയിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പ്രവാസി മലയാളി ബാലിക ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

ദമ്മാം: രണ്ടുവയസുകാരി മലയാളി ബാലിക സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 വയസ്സ്) ആണ് ദമ്മാമില്‍ നിര്യാതയായത്.

ജുബൈലിലെ താമസ സ്ഥലത്ത് ബാത്ത്റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജുബൈല്‍ അല്‍മന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പിന്നീട് ദമ്മാം അല്‍മന ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റാനയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്ര ശ്രമം നടത്തിയെങ്കിലും മാതാപിതാക്കളെയും കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങുകയായിരുന്നു.  സഹോദരന്‍ റയ്യാന്‍, സഹോദരി റിനാദ്.

പ്രതിശ്രുതവധു പരീക്ഷയില്‍ തോറ്റു; സ്‌കൂളിന് തീയിട്ട് യുവാവ്

ആശുപത്രിക്കുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അമ്മാന്‍: ജോര്‍ദാനില്‍ ആശുപത്രിക്കുള്ളില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ചയാണ് സംഭവം. ജോര്‍ദാനിലെ അമ്മാനില്‍ അല്‍ ബാഷിര്‍ ആശുപത്രിക്കുള്ളില്‍ വെച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മാധ്യമ വക്താവ് അറിയിച്ചു. എന്തിനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു
'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്