
ദുബായ്: രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമെന്ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല ഖാദിം പറഞ്ഞു. നഗരത്തിലെ ഒരു ഹോട്ടിലിന്റെ പ്രവേശന കവാടത്തിനരികില്‍ രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. അപ്രതീക്ഷിതമായി റോഡിലേക്ക് ഇറങ്ങിയ കുട്ടിയെ കണ്ട ഡ്രൈവര്‍ക്ക് വാഹനം നിര്‍ത്താനായില്ല. കാര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. റോഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലും നില്‍ക്കുമ്പോള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam