രണ്ട് വയസുള്ള മകന്റെ പേരില്‍ പ്രവാസി കുടുംബത്തിന് കൈവന്നത് 7.4 കോടിയുടെ സമ്മാനം

Published : Oct 20, 2021, 06:48 PM ISTUpdated : Oct 20, 2021, 06:57 PM IST
രണ്ട് വയസുള്ള മകന്റെ പേരില്‍ പ്രവാസി കുടുംബത്തിന് കൈവന്നത് 7.4 കോടിയുടെ സമ്മാനം

Synopsis

മുംബൈ സ്വദേശികളായ കുടുംബം, മകന്‍ ജനിക്കുന്നതിന് ആറ് മാസം മുമ്പാണ് യുഎഇയിലെത്തിയത്. മകനൊപ്പം കൈവന്ന വിജയം ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇരുവരും പ്രതികരിച്ചു. 

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ (Dubai duty ftree) ഏറ്റവും പുതിയ നറുക്കെടുപ്പില്‍ പ്രവാസി കുടുംബത്തിന് ഒന്നാം സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന രണ്ട് വയസുകാരനായ ക്ഷാന്‍ യോഗേഷ് ഗോലയ്‍ക്കാണ് (Kshan Yogesh Gola) ഇന്ന് നടന്ന മില്ലേനിയം മില്യനയര്‍ (Millennium Millionaire Series) നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

ക്ഷാന്റെ മാതാപിതാക്കളായ യോഗേഷും ധനശ്രീയും ചേര്‍ന്ന് ഇക്കഴിഞ്ഞ സെപ്‍റ്റംബര്‍ 25ന് എടുത്ത 2033-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് കുടുംബത്തിലേക്ക് വന്‍തുകയുടെ സമ്മാനം എത്തിയത്. അവധിക്ക് ശേഷം മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു ടിക്കറ്റെടുത്തത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രവര്‍കത്തിക്കുന്ന യോഗേഷ് രണ്ടര വര്‍ഷം മുമ്പാണ് യുഎഇയിലെത്തിയത്. ഇതാദ്യമായാണ് താന്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ ടിക്കറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ സ്വദേശികളായ കുടുംബം, മകന്‍ ജനിക്കുന്നതിന് ആറ് മാസം മുമ്പാണ് യുഎഇയിലെത്തിയത്. മകനൊപ്പം കൈവന്ന വിജയം ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇരുവരും പ്രതികരിച്ചു. എല്ലാ കാര്യങ്ങളും മകന്റെ പേരിലാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ മകന്റെ പേരില്‍ വെറുതെയൊരു ടിക്കറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകന്റെ ഭാവി ഇതോടെ സുരക്ഷിതമായി. ഈ പണം നിക്ഷേപിക്കുക വഴി ജീവിതം കൂടുതല്‍ മനോഹരമാക്കാനാവും. ഒപ്പം മകന്റെ പേരില്‍ തന്നെ കുറച്ച് പണം മറ്റുള്ളവര്‍ക്കായി മാറ്റി വെയ്‍ക്കണമെന്നും ഉദ്ദേശമുണ്ടെന്ന് അവര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ തങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. ഇപ്പോള്‍ ഈ സമ്മാനം ലഭിച്ചതുവഴി തങ്ങളുടെയും മകന്റെയും ഭാവി സുരക്ഷിതമായി. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറയുന്നതായും കുടുംബം അറിയിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കുന്ന 184-ാമത്തെ ഇന്ത്യക്കാരാണ് ക്ഷാന്റെ കുടുംബം. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ടിക്കറ്റുകള്‍ ഏറ്റവുമധികം വാങ്ങുന്നവരും ഇന്ത്യക്കാര്‍ തന്നെയാണ്.

ക്ഷാന് പുറമെ ഇന്ത്യക്കാരനായ ജോസ് ആന്റോയ്‍ക്കും ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഹാര്‍ലി ഡേവിഡ്‍സണ്‍ പാന്‍അമേരിക്ക RA 1250 മോട്ടോര്‍ബൈക്ക് സമ്മാനമായി ലഭിച്ചു. സെപ്‍റ്റംബര്‍ 29ന് എടുത്ത 0544 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസിലെ സമ്മാനം ലഭിച്ചത്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ