റിയാദ് സീസൺ ഉത്സവത്തിന് ഇന്ന് തുടക്കമാവും

By Web TeamFirst Published Oct 20, 2021, 4:13 PM IST
Highlights

കലാ സാംസ്കാരിക, വിനോദ, വാണിജ്യ, ഷോപ്പിങ് ആഘോഷമായ റിയാദ് സീസൺ ഫെസ്റ്റിവൽ മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ്. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് രാത്രി ലോക പ്രശസ്ത റാപ്പർ പിറ്റ്ബുള്ളിന്റെ കൺസേർട്ട് നടക്കും. 

റിയാദ്: റിയാദ് സീസൺ ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാവും. സൗദി അറേബ്യയിലെ ഋതുഭേദങ്ങൾക്ക് അനുസൃതമായി ഓരോ മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക സീസണൽ ഫെസ്റ്റിവലുകൾ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമാണ് റിയാദ് സീസൺ ഫെസ്റ്റിവൽ. 

കലാ സാംസ്കാരിക, വിനോദ, വാണിജ്യ, ഷോപ്പിങ് ആഘോഷമായ റിയാദ് സീസൺ ഫെസ്റ്റിവൽ മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ്. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് രാത്രി ലോക പ്രശസ്ത റാപ്പർ പിറ്റ്ബുള്ളിന്റെ കൺസേർട്ട് നടക്കും. തുടർന്ന് റിയാദ് നഗരത്തിൽ കലാകാരന്മാരുടെ റാലി നടക്കും. നഗരത്തിൽ വിവിധ ഭാഗങ്ങളിലൊരുക്കിയ 14 വേദികളിലായി ഉത്സവം അരങ്ങേറും. 

മൂന്നുമാസത്തോളം നീളുന്ന ഉത്സവത്തില്‍ ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തും. രണ്ട് കോടി ആളുകൾ ഇത്തവണത്തെ ഉത്സവത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7500 കലാസാംസ്കാരിക, വിനോദ പരിപാടികൾ റിയാദ് നഗരത്തിലൊരുങ്ങിയ വിവിധ വേദികളിൽ അരങ്ങേറും. വിവിധ മത്സരങ്ങളും ഉണ്ട്. 

click me!