എമിറേറ്റ്സ് ഡ്രോ മാതൃ കമ്പനി ICE London 2024 സമ്മേളനത്തിൽ പങ്കെടുക്കും

Published : Feb 05, 2024, 05:45 PM ISTUpdated : Feb 07, 2024, 05:05 PM IST
എമിറേറ്റ്സ് ഡ്രോ മാതൃ കമ്പനി ICE London 2024 സമ്മേളനത്തിൽ പങ്കെടുക്കും

Synopsis

ഫെബ്രുവരി ആറ് മുതൽ എട്ട് വരെയാണ് പരിപാടി

ലണ്ടനിൽ നടക്കുന്ന ആ​ഗോള ​ഗെയിമിങ് പരിപാടിയായ ICE London 2024-ൽ പ്രാതിനിധ്യം ഉറപ്പിച്ച് Tycheros. ഫെബ്രുവരി ആറ് മുതൽ എട്ട് വരെയാണ് പരിപാടി.

അതത് മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, അറിവുകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയ്ക്കുള്ള വേദിയാണ് ICE London 2024. എമിറേറ്റ്സ് ഡ്രോയുടെ പാരന്റ് കമ്പനിയാണ് Tycheros. രണ്ടര വർഷമായി എമിറേറ്റ്സ് ഡ്രോ വിജയകരമായി നടത്തുന്ന അനുഭവം ആ​ഗോളതലത്തിൽ അവതരിപ്പിക്കാനാണ് Tycheros ശ്രമിക്കുക.

​ഗെയിമിങ് വാല്യൂ ചെയിനിലെ എൻഡ് ടു എൻഡ് സൊല്യൂഷൻസ് നൽകുന്ന കമ്പനിയാണ് Tycheros. ​ഗെയിം ഡിസൈൻ, ഡെവലപ്പ്മെന്റ്, ലൈവ് ഡ്രോ, ഇൻ​റ​ഗ്രേഷൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കമ്പനി കഴിവ് തെളിയിച്ചിട്ടുണ്ട്. ആ​ഗോള നിലവാരം പുലർത്തുന്ന കമ്പനി, ​ഗെയിമുകളിലൂടെ സുതാര്യതയും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പാക്കുന്നു.

Tycheros കൊമേഴ്സ്യൽ മേധാവി പോൾ ചാഡെർ ലണ്ടനിൽ ഫെബ്രുവരി ഏഴിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ‘Unlocking the Middle East: Gaming with Purpose, Fostering Sustainability, and Empowering Communities’  എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. രാവിലെ 11.55 മുതൽ 12.20 വരെയാണ് ഈ പരിപാടി.

യു.എ.ഇയിലെ ആദ്യ ലോട്ടറി സംവിധാനത്തിന്റെ മേൽനോട്ടം, വിജയ​ഗാഥ എന്നിവ അദ്ദേഹം വ്യക്തമാക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി