സൗദിയിലെ റോഡുകളില്‍ നിന്ന് സിഗ്നലുകള്‍ ഒഴിവാക്കും; പകരം യു-ടേണ്‍

By Web TeamFirst Published Oct 2, 2018, 4:49 PM IST
Highlights

റോഡുകളിലെ ജംഗ്ഷനുകളില്‍ ഇപ്പോഴുള്ള ഇലക്ട്രോണിക് സിഗ്നലുകള്‍ക്ക് പകരം യു-ടേണുകള്‍ സ്ഥാപിച്ചാല്‍ അത് അപകടവും തിരക്കും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളിലും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ ജര്‍ബ പറഞ്ഞു.  

റിയാദ്: സൗദി അറേബ്യയിലെ റോഡുകളില്‍ ട്രാഫിക് സിഗ്നലുകള്‍ക്ക് പകരം യു-ടേണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം. ശൂറാ കൗണ്‍സില്‍ അംഗം ഡോ. മുഹമ്മദ് അല്‍ ജര്‍ബ മുന്നോട്ടുവെച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചു.

റോഡുകളിലെ ജംഗ്ഷനുകളില്‍ ഇപ്പോഴുള്ള ഇലക്ട്രോണിക് സിഗ്നലുകള്‍ക്ക് പകരം യു-ടേണുകള്‍ സ്ഥാപിച്ചാല്‍ അത് അപകടവും തിരക്കും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളിലും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ ജര്‍ബ പറഞ്ഞു.  സിഗ്നലുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പല വാഹനാപകടങ്ങളും സിഗ്നലുകള്‍ക്ക് സമീപമാണ് സംഭവിക്കുന്നത് എന്നതും അദ്ദേഹം സൂചിപ്പിച്ചു. സിഗ്നലുകള്‍ക്ക് പകരം യു-ടേണുകള്‍ സ്ഥാപിക്കുന്നത് തിരക്കും അപകടങ്ങളും കുറയ്ക്കാനും ഭീമമായ ചെലവ് ലാഭിക്കാനുമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ശൂറാ കൗണ്‍സില്‍ അംഗീകരിച്ചത്.

click me!