
അബുദാബി: ജനവാസ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ബനി യാസ് പ്രദേശത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ എല്ലാവരും ഒരു സ്വദേശി കുടുംബത്തിലുള്ളവരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
രണ്ട് നിലകളുള്ള വീടിന്റെ താഴേ നിലയില്‍ നിന്ന് തീപടരുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ രണ്ട് നിലകളും കത്തിനശിച്ചു. എല്ലാവരും ഉറങ്ങിക്കിടന്ന സമയമായിരുന്നതിനാല്‍ ആര്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞില്ല. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണെന്നും യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam