ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ യുഎഇ വിമാന കമ്പനികള്‍ റദ്ദാക്കി

By Web TeamFirst Published May 16, 2021, 2:27 PM IST
Highlights

ഞായറാഴ്ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാര്‍ഗോ സര്‍വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.

അബുദാബി: ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ യുഎഇ വിമാന കമ്പനികള്‍ റദ്ദാക്കി. അമേരിക്കയ്ക്കും യൂറോപ്യന്‍ എയര്‍ലൈന്‍സുകള്‍ക്കും പിന്നാലെയാണ് യുഎഇയും ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഞായറാഴ്ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാര്‍ഗോ സര്‍വീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്‌സ് വെബ്‌സൈറ്റിലൂടെ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഇത്തിഹാദ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍ നിന്ന് ഇസ്രയേലിലേക്ക് ഞായറാഴ്ച പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ലൈ ദുബൈയും വ്യക്തമാക്കി. വിമാനങ്ങള്‍ അടുത്ത ആഴ്ചത്തേക്കായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ടെല്‍ അവീവിന് അടുത്തുപോലും മിസൈലുകള്‍ പതിച്ച സാഹചര്യത്തെ തുര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!