ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് യുഎഇ വിമാനക്കമ്പനികള്‍

Published : May 15, 2021, 09:42 PM ISTUpdated : May 15, 2021, 11:17 PM IST
ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് യുഎഇ വിമാനക്കമ്പനികള്‍

Synopsis

ടെല്‍അവീവിലേക്കുള്ള യാത്രാ, കാര്‍ഗോ വിമാനങ്ങള്‍ ഞായറാഴ്‍ച മുതല്‍ റദ്ദാക്കുന്നതായി അബുദാബിയിലെ ഇത്തിഹാദ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചു. 

അബുദാബി: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് യുഎഇ വിമാനക്കമ്പനികള്‍. ഇത്തിഹാദും ഫ്ലൈ ദുബൈയും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കി. അമേരിക്കന്‍, യൂറോപ്യന്‍ വിമാനക്കമ്പനികളും നേരത്തെ സമാനമായ തീരുമാനമെടുത്തിരുന്നു.

ടെല്‍അവീവിലേക്കുള്ള യാത്രാ, കാര്‍ഗോ വിമാനങ്ങള്‍ ഞായറാഴ്‍ച മുതല്‍ റദ്ദാക്കുന്നതായി അബുദാബിയിലെ ഇത്തിഹാദ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചു. ഇസ്രയേലിലെ സ്ഥിതിഗതികള്‍ സൂക്ഷ്‍മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതരുമായും സെക്യൂരിറ്റി ഇന്റലിജന്‍സ് കേന്ദ്രങ്ങളുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഇത്തിഹാദ് അറിയിച്ചിച്ചു. ഞായറാഴ്‍ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതായാണ് ഫ്ലൈദുബൈയും അറിയിച്ചിരിക്കുന്നത്. ശനിയാഴ്‍ച രണ്ട് സര്‍വീസുകള്‍ നടത്തിയെങ്കിലും മറ്റ് സര്‍വീസുകളെല്ലാം അടുത്തയാഴ്‍ചയിലേക്ക് മാറ്റിയിട്ടുണ്ട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രഖ്യാപനവുമായി സൗദി അറേബ്യ, തീർഥാടകർക്ക് ആശ്വാസം; സൗദി ഉംറ മൾട്ടിപ്പിൾ എൻട്രി വിസ, ഒരു വർഷ കാലാവധി, 90 ദിവസം താമസിക്കാം!
ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പിക്കാൻ എ.ഐ ഉപയോഗിക്കാൻ യൂണിയൻ കോപ്