യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ മരിച്ചു

By Web TeamFirst Published May 5, 2020, 9:15 PM IST
Highlights

ചൊവ്വാഴ്ച 462 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 15192 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

അബുദാബി: കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒന്‍പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 146 ആയി. ചൊവ്വാഴ്ച 462 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 15192 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം ഭേദമായ 187 പേരടക്കം ഇതുവരെ 3153 പേര്‍ കൊവിഡ് മുക്തരായി. 24 മണിക്കൂറിനിടെ 28,000ല്‍ അധികം പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് പരിശോധന നടത്തിയത്. കൂടുതല്‍ പേര്‍ കൊവിഡ് മുക്തരായി ആശുപത്രി വിടുന്നത് ആശ്വാസം പകരുന്നുണ്ട്. 

click me!