പാസ്പോര്‍ട്ട് കാലാവധി അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി വര്‍ധിപ്പിച്ച് യുഎഇ

Published : Jul 08, 2024, 01:04 PM IST
പാസ്പോര്‍ട്ട് കാലാവധി അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി വര്‍ധിപ്പിച്ച് യുഎഇ

Synopsis

സാധാരണയായി അഞ്ച് വര്‍ഷമായിരുന്നു പാസ്പോര്‍ട്ടിന്‍റെ കാലാവധി.

അബുദാബി: യുഎഇ പൗരന്മാരുടെ പാസ്പോര്‍ട്ട് കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയതായി എമിറേറ്റ്സ് പാസ്പോര്‍ട്ട് അതോറിറ്റി. ജൂലൈ എട്ട് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജൂലൈ എട്ട് മുതല്‍ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാര്‍ക്ക് പുതിയ സേവനം ലഭ്യമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. 2024 മാ​ർ​ച്ചി​ൽ യു.​എ.​ഇ കാ​ബി​ന​റ്റ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

സാധാരണയായി അഞ്ച് വര്‍ഷമായിരുന്നു പാസ്പോര്‍ട്ടിന്‍റെ കാലാവധി. അഞ്ച് വ​ർ​ഷം കൂ​ടു​മ്പോ​ൾ പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​ലൂ​ടെ​ഉണ്ടാകുന്ന പൗ​ര​ന്മാ​രു​ടെ സ​മ​യ​ന​ഷ്ടം കു​റ​ക്കു​ന്ന​തി​നാ​ണ് കാ​ലാ​വ​ധി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന സ​മ​യ​ത്ത് അ​വ​ർ​ക്ക് 10 വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട് അ​നു​വ​ദി​ക്കും.

Read Also -  പ്രവാസികൾക്ക് തിരിച്ചടി, കൂടുതൽ തൊഴിലുകൾ സ്വദേശികൾക്ക്; പ്രധാന മേഖലയിലെ 25 ശതമാനം സ്വദേശിവത്കരണം 21 മുതൽ

യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും ഈ കാലയളവിലേക്ക് പുതുക്കും. മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ