ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം പൊടിപൊടിക്കും, 4 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ; മാർച്ച് 19 മുതൽ 22 വരെ അവധി

Published : Feb 24, 2026, 12:07 AM IST
Eid

Synopsis

യുഎഇയിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്ക് മാർച്ച് 19 മുതൽ 22 വരെ നീളുന്ന അവധി ലഭിക്കും. ഇത് ഗൾഫിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും

അബുദാബി: നാല് ദിവസം വരെ നീളുന്ന ചെറിയ പെരുന്നാൾ അവധികൾ പ്രഖ്യാപിച്ച് യു എ ഇ. സർക്കാർ ജീവനക്കാർക്കൊപ്പം സ്വകാര്യ മേഖലക്കും ഞായറാഴ്ചയടക്കം നാല് ദിവസത്തെ അവധി ലഭിക്കും. സർക്കാർ ജീവനക്കാർക്ക് അവധി മാർച്ച് 19 ന് വ്യാഴാഴ്ച്ച തുടങ്ങും. മാർച്ച് 22 ഞായർ വരെയാണ് അവധി. തിങ്കളാഴ്ച്ച മുതൽ ഓഫീസുകൾ സാധാരണ നിലയിലാകും. സ്വകാര്യ മേഖലയിലും മാർച്ച് 19 വ്യാഴാഴ്ച്ച അവധി തുടങ്ങും. എന്നാൽ മാർച്ച് 21 ശനിയാഴ്ച്ച വരെയാണ് അവധി. ഞായർ മിക്കയിടത്തും അവധിയായതിനാൽ ഫലത്തിൽ സ്വകാര്യ മേഖലയിലുള്ളവർക്കും ഞായർ കൂടി ചേർത്ത് നാല് ദിവസം അവധി ലഭിക്കും. നോമ്പ് മുപ്പതും ലഭിക്കുകയാണെങ്കിൽ സ്വകാര്യ മേഖലയുടെ പ്രഖ്യാപിത അവധി ഞായർ വരെ നീളും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ കഴിഞ്ഞ മാസം മരിച്ച മലയാളി നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
കണിയൊരുക്കാൻ കൊന്നപ്പൂക്കൾ കടൽ കടന്നെത്തി; വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസി മലയാളികൾ