യുഎഇയില്‍ 403 പേര്‍ക്ക് കൂടി കൊവിഡ്; 679 പേര്‍ രോഗമുക്തരായി

By Web TeamFirst Published Jul 11, 2020, 10:51 PM IST
Highlights

ഇതുവരെ 54,453 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 44,648 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി. ആകെ 331 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍  നഷ്ടമായത്.

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 403 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 679 പേര്‍ കൂടി കൊവിഡ് മുക്തരായി. ഇന്ന് രാജ്യത്ത് ഒരു കൊവിഡ് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെ 54,453 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 44,648 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി. ആകെ 331 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍  നഷ്ടമായത്. ഇപ്പോള്‍ 9474 രോഗികള്‍ ചികിത്സയിലുണ്ട്. അടുത്ത രണ്ട് മാസത്തിനിടെ 20 ലക്ഷം കൊവിഡ് പരിശോധനകള്‍ കൂടി നടത്താനാണ് അധികൃതരുടെ തീരുമാനം. അതേസമയം ചികിത്സയിലായിരുന്ന കൊവിഡ് രോഗികളെല്ലാം ഡിസ്‍ചാര്‍ജ് ചെയ്യപ്പെട്ടതോടെ അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളെയും കഴിഞ്ഞ ദിവസം കൊവിഡ് മുക്തമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ നിരവധി ആശുപത്രികള്‍ കൊവിഡ് മുക്തമായിട്ടുണ്ട്. 

click me!