വരാനിരിക്കുന്നത് നീണ്ട അവധി, ചെറിയ പെരുന്നാളിന് സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

Published : Feb 23, 2026, 01:47 PM IST
ramadan moon

Synopsis

സർക്കാർ, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ. മാർച്ച് 19 മുതൽ ആരംഭിക്കുന്ന അവധി, വാർഷിക അവധിയുമായി ചേർത്ത് ഒൻപത് ദിവസത്തെ തുടർച്ചയായ ആഘോഷമാക്കി മാറ്റാനുമാകും. 

ദുബായ്: യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ഈദ് അൽ ഫിത്തർ അവധി ദിനങ്ങളാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും പ്രഖ്യാപിച്ചത്. മാർച്ച് 19 വ്യാഴാഴ്ച മുതൽ അവധി ആരംഭിക്കും.

സർക്കാർ മേഖലക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി. മാർച്ച് 23 തിങ്കളാഴ്ച പ്രവൃത്തിദിനം പുനരാരംഭിക്കും. സ്വകാര്യ മേഖലക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെയാണ് പ്രാഥമികമായി പ്രഖ്യാപിച്ച അവധി. റമദാൻ മുപ്പത് പൂർത്തിയാകുകയാണെങ്കിൽ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 ഞായറാഴ്ച വരെ നീളുന്നതാണ്.

9 ദിവസത്തെ അവധി!

നാല് ദിവസത്തെ അവധി കൊണ്ട് തൃപ്തിപ്പെടാത്തവർക്ക് ഒരു ചെറിയ പ്ലാനിംഗിലൂടെ ഒൻപത് ദിവസത്തെ അവധി ആഘോഷിക്കാം. മാർച്ച് 16 തിങ്കൾ മുതൽ 19 വ്യാഴം വരെയുള്ള ദിവസങ്ങളിൽ വാർഷിക അവധി എടുക്കുകയാണെങ്കിൽ, മാർച്ച് 14 ശനിയാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയുള്ള വാരാന്ത്യങ്ങളും പെരുന്നാൾ അവധിയും ചേർത്ത് ആകെ 9 ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. റമദാൻ 29 ആയ മാർച്ച് 18-ന് യുഎഇയിലെ ചന്ദ്രദർശന സമിതി യോഗം ചേരും. അന്ന് മാസപ്പിറവി കാണുകയാണെങ്കിൽ മാർച്ച് 19-ന് പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി കണ്ടില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20-നായിരിക്കും ഈദ് അൽ ഫിത്തർ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കയ്യിൽ ലക്ഷങ്ങൾ, പക്ഷേ ജോലി ഭിക്ഷയെടുക്കൽ, ആഡംബര കാറുടമകളെ ലക്ഷ്യം വച്ച് തന്ത്രപരമായ നീക്കം, പിടിയിലായ യാചകന്‍റെ കൈവശം 20,000 ദിർഹം
മലയാളി വിദ്യാർത്ഥി ദുബായിൽ മരിച്ചു