യുഎഇയില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു; 376 പേര്‍ക്ക് കൂടി രോഗം

By Web TeamFirst Published Apr 11, 2020, 8:20 PM IST
Highlights

രോഗികളുടെ എണ്ണം പെട്ടെന്ന് ഉയർന്നത് പരിശോധനകളുടെ എണ്ണം വർധിച്ചതോടെയാണ്. തുടരുന്ന ചികിത്സാരീതികൾ ഫലപ്രദമാണെന്നതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വർധനവ്

അബുദാബി: യുഎഇയിൽ കോവിഡ് 19 ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 20 ആയി. 376 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 3736 ആയി ഉയർന്നു. 

അതിനിടെ രാജ്യത്ത് ഇന്ന് മാത്രം 177 പേർക്ക് രോഗം പൂർണായും ഭേദമായി. രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 588 ആയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മാത്രം 20,000 പേർക്ക് രാജ്യത്ത് പരിശോധന നടത്തിയിരുന്നു. രോഗികളുടെ എണ്ണം പെട്ടെന്ന് ഉയർന്നത് പരിശോധനകളുടെ എണ്ണം വർധിച്ചതോടെയാണ്. തുടരുന്ന ചികിത്സാരീതികൾ ഫലപ്രദമാണെന്നതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വർധനയെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.

click me!