യുഎഇയില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published May 17, 2020, 5:17 PM IST
Highlights

851 പേര്‍ക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ആകെ 8512 പേരാണ് ഇന്നുവരെ കൊവിഡ് മുക്തരായത്. 40,000 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് പരിശോധന നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 220 ആയി. 731 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ 23,358 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

851 പേര്‍ക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. ആകെ 8512 പേരാണ് ഇന്നുവരെ കൊവിഡ് മുക്തരായത്. 40,000 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് പരിശോധന നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 15 ലക്ഷത്തിലധികം പേരെ യുഎഇയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരെ പരിശോധിക്കാനാണ് തീരുമാനം. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ജനങ്ങള്‍ അധികൃതരുമായി പൂര്‍ണമായി സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

click me!