
ദുബായ്: ബഹിരാകാശത്തുനിന്ന് മക്കയുടെയും യുഎഇയുടെയും മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തി യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അന്‍ മന്‍സൂരി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മക്കയിലെ മസ്ജിദുല്‍ ഹറം ഉള്‍ക്കൊള്ളുന്ന ചിത്രം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അദ്ദേഹം യുഎഇയുടെ ചിത്രവും ഇത്തരത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
മുസ്‍ലിംകളുടെയെല്ലാം ഹൃദയത്തിലുള്ള സ്ഥലവും പ്രാര്‍ത്ഥനകള്‍ക്കായി അവര്‍ അഭിമുഖീകരിക്കുന്ന സ്ഥലവുമെന്നായിരുന്നു മക്കയുടെ ചിത്രത്തിന് ഹസ്സ അന്‍ മന്‍സൂരിയുടെ അടിക്കുറിപ്പ്. യുഎഇയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ എഴുതി, 'ഏറ്റവും സന്തോഷവാനായ ബഹിരാകാശ സഞ്ചാരിയില്‍ നിന്ന് ഏറ്റവും സന്തോഷകരമായ രാജ്യത്തിലേക്ക്. ഇത് ചരിത്രമാണ്. ഇതാണ് ബഹിരാകാശത്തുനിന്നുള്ള യുഎഇ'.
അറബികളുടെ പരമ്പരാഗത വസ്ത്രം ധരിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു. നാളെയാണ് ഹസ്സ അല്‍ മന്‍സൂരിയുടെ മടക്കയാത്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam