ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് ​ഗോൾഡൻ വിസയില്ല, വാദങ്ങൾ തെറ്റെന്ന് യുഎഇ അധികൃതർ

Published : Jul 07, 2025, 11:37 AM IST
cryptocurrency

Synopsis

ടൺ ഫൗണ്ടേഷൻ സിഇഓ മാക്സ് ക്രൗൺ  ടൺ ഹോൾഡേഴ്സിന് പത്ത് വർഷത്തെ ​ഗോൾഡൻ വിസ കരസ്ഥമാക്കാനുള്ള അവസരമുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു

ദുബൈ: ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് ​ഗോൾഡൻ വിസ അനുവദിക്കുമെന്ന വാദങ്ങൾ തള്ളി യുഎഇ അധികൃതർ. ചില സാമൂഹിക മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ക്രിപ്റ്റോ നിക്ഷേപകർക്ക് യുഎഇ ​ഗോൾഡൻ വിസ അനുവദിക്കുന്നുണ്ടെന്ന രീതിയിൽ പ്രചരിക്കുന്നുണ്ടായിരുന്നു.

ഫെഡറൽ അതോറിറ്റി ഫോർ ​ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി, സെക്യൂരിറ്റീസ് ആൻഡ് കൊമോഡിറ്റീസ് അതോറിറ്റി, വിർച്ച്വൽ അസറ്റ്സ് റ​ഗുലേറ്ററി അതോറിറ്റി തുടങ്ങിയ വിഭാ​ഗങ്ങൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ​ഗോൾഡൻ വിസ സംബന്ധിച്ച കാര്യത്തിൽ വ്യക്ത വരുത്തിയത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരഭകർ, പ്ര​ഗത്ഭരായ വ്യക്തികൾ, ശാസ്ത്രജ്ഞർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങി പ്രത്യേക വിഭാ​ഗങ്ങൾക്കാണ് ദീർഘകാല റസിഡൻസിയുള്ള ​ഗോൾഡൻ വിസ അനുവദിക്കുന്നതെന്ന് ഐസിപി വ്യക്തമാക്കി.

ടൺ ഫൗണ്ടേഷൻ സിഇഓ മാക്സ് ക്രൗൺ കഴിഞ്ഞ ദിവസം ടൺ ഹോൾഡേഴ്സിന് പത്ത് വർഷത്തെ ​ഗോൾഡൻ വിസ കരസ്ഥമാക്കാനുള്ള അവസരമുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. 35,000 ഡോളർ ഫീസും മറ്റ് മാനദണ്ഡങ്ങൾക്കും വിധേയമായിട്ടായിരിക്കും ​ഗോൾഡൻ വിസ ലഭിക്കുന്നതെന്നും ക്രൗൺ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുഎഇ അധികൃതർ ഈ വാദം തള്ളിയത്.

ലൈസൻസുള്ള എല്ലാ കമ്പനികൾക്കും ദുബൈ ​ഗവൺമെന്റിന്റെ വിസ നടപടിക്രമങ്ങൾ ബാധകമാണെന്ന് വിർച്ച്വൽ അസറ്റ്സ് റ​ഗുലേറ്ററി അതോറിറ്റി അറിയിച്ചു. ടൺ ഫൗണ്ടേഷന് അതോറിറ്റിയുടെ ലൈസൻസ് ഇല്ലെന്നും വ്യക്തമാക്കി. ദുബൈയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ​ഗോൾഡൻ റസിഡൻസി വിസ ലഭിക്കുമെന്ന വിവരങ്ങൾ തെറ്റാണെന്നും അതോറിറ്റി അധികൃതർ എടുത്തുപറഞ്ഞു. കൂടാതെ പൂർണ്ണമായും ലൈസൻസുള്ളതും നിയന്ത്രിതവുമായ കമ്പനികളുമായി മാത്രം ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തണമെന്നും നിക്ഷേപകരോടും ഉപഭോക്താക്കളോടും അധികൃതർ നിർദേശിച്ചു. ​ഗോൾഡൻ വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഐസിപിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്