
അബുദാബി: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ മരിക്കുകയും കാണാതാവുകയും ചെയ്ത സംഭവത്തിൽ യുഎഇ അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലെ ജനങ്ങൾക്കും സർക്കാരിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മധ്യ ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഇതുവരെയുള്ള മരണസംഖ്യ 78 ആണ്. 41 പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ് നദിക്കരയിലെ വേനൽക്കാല ക്യാമ്പിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. 850 പേരെ രക്ഷപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam